കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഇളങ്കോ.ആർ ഐ.പി.എസ് ന് തിരുവനന്തപുരം സിറ്റി, ശംഖുമുഖം ACP ആയിരിക്കെയുള്ള Law & Order ഡ്യൂട്ടി മികവിനും മുൻ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ്, എഴുകോൺ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ വി.എസ് ശിവപ്രകാശ്, കുണ്ടറ പോലീസ് സ്റ്റേഷൻ മുൻ ഐ.എസ്.എച്ച്.ഒ ബിജു ആർ.എസ്, എഴുകോൺ പോലീസ് സ്റ്റേഷൻ എസ്.ഐ ബാബു കുറുപ്പ്.സി, റിട്ടയേർഡ് എസ്.ഐ എ.സി. ഷാജഹാൻ (DANSAF), എഴുകോൺ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ഉണ്ണികൃഷ്ണപിള്ള. കെ, റിട്ടയേർഡ് ഗ്രേഡ് എസ്.ഐ അബ്ദുൾ സലാം (സി-ബ്രാഞ്ച്), DANSAF ഗ്രേഡ് എ.എസ്.ഐ ആഷിർ കോഹൂർ, സി-ബ്രാഞ്ച് ഗ്രേഡ് എ.എസ്.ഐ മനോജ് കുമാർ, DANSAF ഗ്രേഡ് എ.എസ്.ഐ രാധാകൃഷ്ണപിള്ള, സൈബർ സെൽ ഗ്രേഡ് എ.എസ്.ഐ ബിനു.സി.എസ് എന്നിവർക്ക് തോക്ക് ചൂണ്ടി കവർച്ച നടത്തിയ ദില്ലി സ്വദേശികളായ സത്യദേവ് ഉൾപ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് സമയബന്ധിതമായി കുറ്റപത്രം നൽകിയ അന്വേഷണ മികവിനുമാണ് 2019 ലെ സംസ്ഥാന പോലീസ് മേധാവിയുടെ BADGE OF HONOUR പുരസ്കാരം ലഭിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ