Responsive Ad Slot

Slider

സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാൻ പണം ശിഷ്യയിൽ നിന്ന് | Kadakkal News

കടയ്ക്കൽ തിരഞ്ഞെടുപ്പിന് കെട്ടിവെക്കാൻ സ്ഥാനാർത്ഥികൾക്ക് പണം പലരും സ്പോൺസർ ചെയ്യാറുണ്ട്. ഇവിടെ തന്റെ സമ്പാദ്യത്തിൽ നിന്ന് kadakkal news
കടയ്ക്കൽ: തിരഞ്ഞെടുപ്പിന് കെട്ടിവെക്കാൻ സ്ഥാനാർത്ഥികൾക്ക് പണം പലരും സ്പോൺസർ ചെയ്യാറുണ്ട്. ഇവിടെ തന്റെ സമ്പാദ്യത്തിൽ നിന്ന് അധ്യാപകന് കെട്ടിവക്കാനുള്ള തുക നൽകി ആദരം പ്രകടമാക്കുകയാണ് ഒരു വിദ്യാർത്ഥി. 

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കടയ്ക്കൽ ഡിവിഷനിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുധിൻ കടയ്ക്കലിന് വേണ്ടിയാണ് ശിഷ്യയായ ഐശ്വര്യയുടെ ഈ സഹായ ഹസ്തം. കടയ്ക്കൽ ചിങ്ങേലിയിൽ പാരലൽ കോളേജ് അധ്യാപകനായ സുധിൻ കടയ്ക്കൽ അഞ്ചാം ക്ലാസ് മുതൽ 5 വർഷം ഐശ്വര്യയുടെ അധ്യാപകനായിരുന്നു. പ്രിയപ്പെട്ട അധ്യാപകൻ മത്സര രംഗത്തേക്ക് എത്തുമ്പോൾ തന്നാലാകുന്ന പിന്തുണ നൽകണമെന്ന ആഗ്രഹത്തിൽ നിന്നുമാണ് തിരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക തന്റെ സമ്പാദ്യത്തിൽ നിന്നും നൽകിയത്. 

കടയ്ക്കൽ കോടതിക്ക് സമീപം കോട്ടയ്ക്കാട് വീട്ടിൽ, പത്തനംതിട്ട AR ക്യാമ്പ് SI ആയ സുനിലിന്റെയും മണ്ണന്തല ഗവണ്മെന്റ് പ്രസ്സിലെ UD ക്ലർക്ക് ആയ സന്ധ്യറാണിയുടെയും ഏക മകളാണ് കടയ്ക്കൽ ഗവണ്മെന്റ് HSSൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ഐശ്വര്യ.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com