നിലമേൽ: കൊല്ലം ജില്ലയിൽ നിലമേൽ നടന്ന വാഹനാപകടത്തിൽ മരണം രണ്ടായി. കിളിമാനൂർ, പൊരുന്തമൺ പയറ്റങ്ങാക്കുഴി സ്വദേശി സതീഷ്(29), കിളിമാനൂർ സ്വദേശി പ്രദീപ് എന്നിവരാണ് മരിച്ചത്.
ഇന്ന് രാത്രി ഏഴരമണിയോടെയായിരുന്നു അപകടം നടന്നത് ചടയമംഗലം ഭാഗത്ത് നിന്ന് നിലമേലിലേക്ക് വരുകയായിരുന്ന ബൈക്കും നിലമേലിൽ നിന്നും ചടയമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത് അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിച്ചാണ് അപകടം നടന്നത്. അപകടം കണ്ട് ബ്രേക്ക് ചെയ്ത മറ്റൊരു കാറും അപകടത്തിൽ പെട്ടു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ