കടയ്ക്കൽ: തുമ്പമൺ തൊടി രാജൻ സി പിഐയിൽ നിന്ന് രാജിവെച്ചു .രാജി സി.പി.ഐ ലോക്കൽ സെക്രട്ടറിയ്ക്ക് നൽകി .രാജി പാർട്ടി അംഗീകരിച്ചിലെങ്കിലും താൻ സ്വയം രാജിവെയ്ക്കുകയാണന്ന് രാജൻ പറഞ്ഞു.
മുൻകോൺഗ്രസ് പ്രവർത്തകനും , കർഷക കോൺഗ്രസ് ൻ്റെ മുൻ ജില്ല സെക്രട്ടറിയും ആയിരുന്ന രാജൻ കോൺഗ്രസ് സീറ്റിൽ അരിപ്പൽ നിന്ന് മൽസരിച്ച് വിജയിച്ച രാജൻ കഴിഞ്ഞ 2 വർഷങ്ങൾക്ക് മുമ്പാണ് രാജനും 150 ൽ പരം ആളുകളും രാജനോടൊപ്പം സി.പി.ഐ യിൽ ചേർന്നത്. നിലവിൽ മടത്തറ ലോക്കൽ കമ്മറ്റി മെമ്പറാണ് നിലവിൽ രാജൻ. കോൺഗ്രസ് ഐ ഗ്രൂപ്പു കാരനായ രാജൻ എ,ഐ ഗ്രൂപ്പ് പോരിനേ തുടർന്നാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. എന്നാൽ നിലവിൽ അരിപ്പ വാർഡ് പാർട്ടി CPM കൊടുക്കാൻ പാർട്ടി തീരുമാനമെടുത്തതിനെ തുടർന്നാണ് രാജൻ രാജിവെയ്ക്കാൻ കാരണമായത്. അരിപ്പയിൽ ആദിവാസികൾ ഉൾപ്പെടുന്ന ധാരാളo വോട്ടുകൾ രാജന് സ്വാദീനമുള്ളതാണ് നിലവിൽ ഇതേ വാർഡിലാണ് രാജൻ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ