കുമ്മിൾ: കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നാലുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്ത നക്സലൈറ്റ് ആക്രമണത്തിന് അമ്പതാണ്ട് തികയുന്നു. 1970 നവംബർ 14-ന് അർധരാത്രിയാണ് തിരുവനന്തപുരം ജില്ലയിലെ നഗരൂർ, കിളിമാനൂർ, കൊല്ലം ജില്ലയിലെ കുമ്മിൾ എന്നിവിടങ്ങളിൽ അക്രമം നടന്നത്. സായുധവിപ്ലവത്തിലൂടെ തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കാനുള്ള ആഹ്വാനത്തിന്റെ ഭാഗമായാണ് ആക്രമണങ്ങളുണ്ടായത്.
രണ്ട് സംഭവങ്ങളിൽ കുമ്മിൾ ചാന്നാട്ടുമുക്ക് മഠത്തിൽ വി.ശങ്കരനാരായണ അയ്യർ (42), അദ്ദേഹത്തിന്റെ ജോലിക്കാരൻ ഉത്തമൻ (20), നഗരൂരിൽ കേശവൻ പോറ്റി (32), കുറിയടത്തുമഠത്തിൽ ഗോപാലകൃഷ്ണൻ പോറ്റി (22), എന്നിവരാണ് കൊല്ലപ്പെട്ടത്.
കിളിമാനൂരിനടുത്ത് പാപ്പാലയിൽ പദ്മനാഭൻ മുതലാളി, ഭാര്യ സരോജിനി എന്നിവരെയും നക്സലൈറ്റുകൾ ആക്രമിച്ചിരുന്നു. അക്രമം നടന്ന വീടുകളിൽനിന്ന് പണവും ആഭരണങ്ങളും കവർന്നു. പ്രമാണങ്ങളും രേഖകളും വീടിനുപുറത്തിട്ട് കത്തിക്കുകയും ചെയ്തു. ശങ്കരനാരായണ അയ്യർ ഭൂവുടമയായിരുന്നു. സ്വർണാഭരണങ്ങൾ ഈടായി സ്വീകരിച്ച് പണം നൽകുന്ന ഇടപാടുമുണ്ടായിരുന്നു.
കുമ്മിൾ സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളിൽ പലതും തെറ്റാണെന്നും കുടുംബം വിശദീകരിക്കുന്നു.
റിപ്പോർട്ട്: അനിൽ മുകുന്നേരി
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ