ചിതറ: സഹോദരിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് യുവാവിനെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ തലവരമ്ബ് കൊടിവിളാകത്ത് വീട്ടില്‍ ഉമേഷാണ് (39) അറസ്റ്റിലായത്. പ്രദേശവാസിയായ മഹേഷിനെ(38) ആക്രമിച്ച കേസിലാണ് അറസ്റ്റ്.
മഹേഷിന്റെ സഹോദരിയെ അസഭ്യം പറഞ്ഞതിന് കഴിഞ്ഞ ദിവസം മഹേഷും ഉമേഷുമായി വാക്കേറ്റമുണ്ടായി. കൂടാതെ രാവിലെ ജോലിക്ക് പോകും വഴി മഹേഷിനെ തടഞ്ഞ് നിറുത്തി തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് തലപൊട്ടിയ മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായ ഉമേഷ് റിമാന്‍ഡിലാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ