Responsive Ad Slot

Slider

ചിതറയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമായി; വാശിയോടെ മുന്നണികൾ

ചിതറയിൽ ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കി. കഴിഞ്ഞതവണത്തെ നേട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചില വാർഡുകളിൽ chithara news
ചിതറ: ചിതറയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കി. കഴിഞ്ഞതവണത്തെ നേട്ടം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചില വാർഡുകളിൽ ശക്തമായ സാന്നിധ്യവുമായി സ്വതന്ത്ര സ്ഥാനാർത്ഥികളും രംഗത്തുണ്ട്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കഴിഞ്ഞതവണ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം ഏതുവിധേനെയും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ് എൽഡിഎഫ്. ചിതറ, വേങ്കോട്, വളവുപച്ച, മതിര വാർഡുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചില വാർഡുകളിൽ എൽഡിഎഫിനും മറ്റ് ചിലയിടങ്ങളിൽ യുഡിഎഫിനും ശക്തമായ മേൽകയ്യുണ്ട്. മിക്കയിടങ്ങളിലും സ്ഥാനാർഥികളുടെ പോസ്റ്ററുകളും പരസ്യങ്ങളും നിറഞ്ഞു. ചുവരെഴുത്തിൽ ഇടതുമുന്നണിയാണ് മുന്നിൽ. വീടുകൾ കയറിയുള്ള സ്കോഡ് പ്രവർത്തനങ്ങൾ സ്ഥാനാർഥികൾ ആരംഭിച്ചിട്ടുണ്ട്.

മന്ദിരംകുന്നിൽ സുജാത, കൊല്ലായിൽ വാർഡിൽ ജനനി എന്നിവരാണ് എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ഇതോടെ എൽഡിഎഫ് സ്ഥാനാർഥി പട്ടിക പൂർണമായി. തർക്കം മൂലം യുഡിഎഫിൽ ഇരപ്പിൽ വാർഡിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സത്യമംഗലം, കിളിത്തട്ട് വാർഡുകളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ ഗൃഹസന്ദർശനം ആദ്യ റൗണ്ട് പൂർത്തിയാക്കി. തിങ്കളാഴ്ച മുതൽ കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു തുടങ്ങും. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരിക്കും ഇത്തവണ സ്ഥാനാർത്ഥികളുടെ പ്രചാരണം.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com