ചടയമംഗലം: ചടയമംഗലത്ത് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ പോലീസ് പിടികൂടി. കുരിയോട് കൊല്ലോണം ഇടയിലഴികത്ത് വീട്ടിൽ രവിയേയും ഭാര്യയേയും വെട്ടിക്കൊലപ്പെടുത്താന്‍ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ചടയമംഗലം കുരിയോട് കൊല്ലൂകോണത്ത് ഇടയിലരികത്ത് വീട്ടില്‍ സജീവ് (32), സഹോദരന്‍ സന്തോഷ് (36) എന്നിവരെയാണ് ചടയമംഗലം എസ്.ഐ.ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
നേരത്തേ പ്രതികളിലൊരാളായ സജീവ് അയൽവാസിയായ മനുവുമായി ദമ്പതികളുടെ വീട്ടിന് മുൻപിൽ വച്ച് വഴക്കുണ്ടായിരുന്നു. വഴക്കു ഒഴിവാക്കാന്‍ രവി തടസം പിടിച്ചതിലുള്ള വിരോധം നിമിത്തമാണ് സഹോദരനുമായി എത്തി ദമ്പദികളെ ആക്രമിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ