കുമ്മിൾ: ഊന്നംകല്ലിൽ അമിത ലോഡ്മായി പോയ ടോറസ് മറിഞ്ഞു. ഇന്ന് ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. കൊണ്ടോടിയിൽ നിന്ന് പാറകയറ്റി വിഴിഞ്ഞം പോർട്ടിലേക്ക് പോയ ടോറസ് ആണ് മറിഞ്ഞത് . മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ അമിത ലോഡ് മൂലം റോഡിന്റെ കട്ടിങ്ങിൽ തെന്നിമാറിയാവം ടോറസ് മറിഞ്ഞത് എന്നാണ് ദൃസാക്ഷികൾ പറയുന്നത്.
ഡ്രൈവരും സഹായിയും ഉൾപ്പെടെ രണ്ട് പേര് ലോറിയിൽ ഉണ്ടായിരുന്നതയാണ് വിവരം. ഇവരെ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ