കോവിഡ് മാനദണ്ഡങ്ങളുടെ പരിപാലനം ഉറപ്പാക്കാന്‍ ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇതുവരെ 17,630 കേസുകള്‍ ചാര്‍ജ് ചെയ്തു. 13,833 പേരെ താക്കീത് നല്‍കി വിട്ടയച്ചു. കടകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 477, അനാവശ്യമായി കൂട്ടംകൂടി നിന്നതിന് 557, ക്വാറന്റയിന്‍ നിയമലംഘനത്തിന് 82 എന്നിങ്ങനെ കേസുകള്‍ എടുത്തു.
മാസ്‌ക് ധരിക്കാത്ത 8,133 പേര്‍ക്കെതിരെയും കടകളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്തതിന് 5,863 കേസുകളും എടുത്തിട്ടുണ്ട്. സെക്ടര്‍ മജിസ്ട്രറ്റുമാര്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും അവര്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും രോഗവ്യാപനം ചെറുക്കാനും ചുമതലപ്പെട്ടവരാണന്നും കലക്ടര്‍ അറിയിച്ചു. അവരോട് അപമര്യാദയായി പെരുമാറുന്നതും ജോലി തടസപ്പെടുത്തുന്നതും ദുരന്ത നിവാരണ വകുപ്പ് പ്രകാരം കേസ് എടുക്കാന്‍ കാരണമാകുമെന്നും കലക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ഏവരും ജനക്ഷേമത്തെ കരുതി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ