സംസ്ഥാനത്ത് അനുദിനം വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി കൊട്ടാരക്കര കേന്ദ്രീകരിച്ച് കൊല്ലം റൂറല്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാന്‍ പോകുന്ന 15 സൈബര്‍ പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ രാവിലെ 10.00 മണിക്ക് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ Covid-19-ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിക്കും.
കൊട്ടാരക്കര റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് പൂര്‍ണ്ണമായും കോണ്‍ഫറന്‍സ് മുഖേന നടക്കുന്ന ചടങ്ങിന്റെ സ്വാഗത പ്രസംഗം ശ്രീമതി.അയിഷാ പോറ്റി എം.എൽ.എ നിർവഹിക്കും, മന്ത്രിമാരായ ശ്രീ.കെ.രാജു, ശ്രീമതി.മേഴ്സിക്കുട്ടിയമ്മ എം.എല്‍.എ.മാരായ , ശ്രീ.കെ.ബി.ഗണേഷ് കുമാര്‍, ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍, ശ്രീ.മുല്ലക്കര രത്നാകരന്‍, ശ്രീ.ജയലാല്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി.ശ്യാമളയമ്മ, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി. കാര്‍ത്തിക എന്നിവര്‍ വീഡിയൊ കോണ്‍ഫറന്‍സ് മുഖേന പങ്കെടുക്കും.
അതോടൊപ്പം ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹരായ പോലീസ് ഉദ്യോഗസ്ഥരായ ശ്രീ.ജഹാംഗീര്‍, ശ്രീ.സുജിത്.എസ്.എല്‍, സന്തോഷ് കുമാര്‍.സി, മനോജ് കുമാര്‍.സി, ആഷിര്‍ കൊഹൂര്‍, ഒ.ജോണ്‍സണ്‍ എന്നിവര്‍ക്ക് പ്രസ്തുത ചടങ്ങില്‍ വെച്ച് ജില്ലാ പോലീസ് മേധാവി ഇളങ്കോ ഐ.പി.എസ് മെഡലുകള്‍ വിതരണം ചെയ്യുന്നതാണ്. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.മധുസൂദനന്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിക്കും.
ജില്ലാ പോലീസ് ഓഫീസിനോട് ചേര്‍ന്ന് താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുന്ന സൈബര്‍ പോലീസ് സ്റ്റേഷന്‍ വൈകാതെ കൊട്ടാരക്കര ട്രാഫിക് യൂണിറ്റിന്‍റെ പുതിയ കെട്ടിടത്തിലേക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി മാറ്റി സ്ഥാപിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സൈബര്‍ പോലീസ് സ്റ്റേഷന്റെ എസ്.എച്ച്.ഒ ആയി ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലാ സൈബര്‍ സെല്‍ മുഖേന ലഭിച്ചുകൊണ്ടിരുന്ന എല്ലാ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്നതാണ്. സൈബര്ർ പോലീസ് സ്റ്റേഷനിലേക്കുള്ള പരാതികള് തപാല്ർ മാര്ർഗ്ഗവും ഇമെയിലായും സ്വീകരിക്കുന്നതാണ്.തൊട്ടടുത്ത പോലീസ് സ്റ്റേഷനികളിലും സൈബര്ർ പരാതികള് സമര്ർപ്പിക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ