Responsive Ad Slot

Slider

ചൈൽഡ് പോണാ​ഗ്രാഫി; കൊല്ലം റൂറലിൽ വ്യാപക റെയിഡ്

കൊല്ലം റൂറലിൽ പതിനൊന്ന് കേന്ദ്രങ്ങളിൽ റെയിഡ് നടന്നു. കുണ്ടറ, കൊട്ടാരക്കര, പുത്തൂർ, പൂയപ്പള്ളി, കുന്നിക്കോട്, പുനലൂർ, അഞ്ചൽ, ഏരൂർ, കടയ്ക്കൽ എന്നീ സ്റ്റ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകൾ സന്ദർശിച്ച് ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ചെറുപ്പക്കാർക്കിടയിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി-ഹണ്ടിന്റെ ഭാ​ഗമായി കൊല്ലം റൂറൽ ജില്ലയിൽ വ്യാപക റെയിഡ് നടത്തി നടപടികൾ സ്വീകരിച്ചു. 

കൊല്ലം റൂറലിൽ പതിനൊന്ന് കേന്ദ്രങ്ങളിൽ റെയിഡ് നടന്നു. കുണ്ടറ, കൊട്ടാരക്കര, പുത്തൂർ, പൂയപ്പള്ളി, കുന്നിക്കോട്, പുനലൂർ, അഞ്ചൽ, ഏരൂർ, കടയ്ക്കൽ എന്നീ സ്റ്റേഷൻ പരിധികളിലായിരുന്നു റെയിഡ്. മൊത്തം പതിനൊന്ന് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിച്ചു. രണ്ട് പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ബോർഡ് മുൻപാകെ ഹാജരാക്കി നടപടികൾ സ്വീകരിച്ചു. കുണ്ടറ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ കുണ്ടറ മുളവന കരിപ്പുറം കോട്ടൂരഴികത്ത് പുത്തൻ ബം​ഗ്ലാവിൽ മാമച്ചൻ മകൻ 22 വയസുള്ള സിനു മാമച്ചനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മറ്റുള്ളവരിൽ നിന്നും മൊബൈൽഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്ത് ഫോറൻസിക് ലാബിൽ ഫോറൻസിക് പരിശോധനക്ക് അയച്ചു. 

ഫോറൻസിക് ലാബിൽ നിന്ന് ഫലം വരുന്ന മുറക്ക് മറ്റുള്ള പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. കൊല്ലം റൂറൽ സൈബർ സെല്ലിന്റേയും സൈബർ ഡോമിന്റേയും നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. വരും നാളുകളിലും ഇത്തരം പരിശോധനകളും നടപടികളും തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com