കൊല്ലം: ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 30,493 ആയി. ഇന്നലെ 527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 524 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായി. മൂന്നുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല.
ഇന്നലെ 529 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 6,676 ആയി. ശനിയാഴ്ച 737 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 738 പേർ രോഗമുക്തി നേടി. കല്ലുവാതുക്കൽ സ്വദേശി സുധാകരൻപിള്ള (59), തടിക്കാട് സ്വദേശിന് ഹവ്വാമ്മ (90), കൊല്ലം സ്വദേശിനി രാധ (74) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ