കടയ്ക്കല്‍: കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ പൊതു ശൗചാലയത്തിന് സ്വച്ഛ് ഭാരത് മിഷന്‍ പുരസ്‌കാരം. സ്വച്ഛ് സുന്ദര്‍ സാമുദായിക ശൗചാലയ ക്യാമ്പയിനിന്റെ ഭാഗമായി സാമുദായിക് ശൗചാലയ് വിഭാഗത്തില്‍ ദേശീയതലത്തില്‍ രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് സ്വന്തമാക്കിയത്.
പൊതു ശൗചാലയങ്ങളുടെ രൂപകല്പന, മികച്ച പരിപാലനം, ഉപയോഗം, വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സ്വച്ഛ് സുന്ദര്‍ സാമുദായിക ശൗചാലയ ക്യാമ്പയിനിന്റെ ലക്ഷ്യം.
ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ ഹൈടെക് നിലവാരത്തിലാണ് കടയ്ക്കലിലെ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത് നാപ്കിന്‍ ഡിസ്‌ട്രോയര്‍ ഉള്‍പ്പെടെ സ്ത്രീ സൗഹൃദവും ഭിന്നശേഷി സൗഹൃദവുമായ രൂപകല്‍പനയാണ് പുരസ്‌കാരത്തിന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിനെ അര്‍ഹരാക്കിയത്. കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്ന് പൂന്തോട്ടവും പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു ശൗചാലയ പദ്ധതിയിലുള്‍പ്പെടുത്തി 23.8 ലക്ഷം രൂപ വിനിയോഗിച്ച് പഞ്ചായത്ത് ബസ്റ്റാന്‍ഡില്‍ 2018 - 19 സാമ്പത്തിക വര്‍ഷത്തിലാണ് ശൗചാലയം പണികഴിപ്പിച്ചത് . സ്വച്ഛ് ഭാരത് മിഷന്‍ അനുവദിച്ച 14.59 ലക്ഷം രൂപയും പഞ്ചായത്ത് വിഹിതം 1.95 ലക്ഷവും പാര്‍ക്ക്, പൂന്തോട്ടം എന്നിവയ്ക്കായി 4.83 ലക്ഷവും വൈദ്യുതീകരണത്തിനായി 1.7 ലക്ഷം രൂപയും ആണ് ചെലവഴിച്ചത്.
കുടുംബശ്രീ യൂണിറ്റിനാണ് ശൗചാലയത്തിന്റെ മേല്‍നോട്ട ചുമതല.
വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്തിന് ദേശീയതലത്തിലുള്ള ഈ അംഗീകാരം അഭിമാനകരമായ നേട്ടമാണെന്ന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു.
വികസന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പഞ്ചായത്തിന് ദേശീയതലത്തിലുള്ള ഈ അംഗീകാരം അഭിമാനകരമായ നേട്ടമാണെന്ന് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ