കുമ്മിൾ: കുമ്മിൾ മുക്കുന്നം തൊളിക്കുഴി കുറവൻകുഴി റോഡിൽ ക്വാറികളിൽ നിന്ന് പാറയും സാധനങ്ങളുമായി വാഹനങ്ങൾ മരണപ്പാച്ചിൽ നടത്തുന്നതു ഗ്രാമീണ റോഡുകൾ തകരുന്നതിനും അപകടങ്ങൾക്കും ഇടയാക്കുന്നു. എന്നാൽ ബോഡിയുടെ മുകൾ ഭാഗം കഴിഞ്ഞ് കൂറ്റൻ പാറയുമായാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്. ദിവസേന 40 ടണ്ണിലധികം ഭാരവുമായി നൂറുകണക്കിനു വാഹനങ്ങളാണു രാപകൽ വ്യത്യാസമില്ലാതെ ദിവസേന സഞ്ചരിക്കുന്നത്. പെട്ടന്നുള്ള ഒരു ബ്രേക്കിടൽ കൊണ്ടുപോലും വലിയ അപകടം സംഭവിച്ചേക്കാം.
നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തി വാഹനത്തിന്റെ ബോഡിക്കു മുകളിൽ കൂറ്റൻപാറകൾ കയറ്റി ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണെന്നു നാട്ടുകാർ പറയുന്നു. കുറവൻകുഴി– തൊളിക്കുഴി – മുക്കുന്നം– കുമ്മിൾ റോഡിൽ പഴക്കം ചെന്ന പാലങ്ങളും കലുങ്കുകളും ഇടിഞ്ഞു താഴ്ന്ന് ഏതു നിമിഷവും പൊളിഞ്ഞു അവസ്ഥയിൽ ആണ്. റോഡിന്റെ പല സ്ഥലങ്ങളും ഇടിഞ്ഞ നിലയിലാണ്. അടയമൺ തേരിയിൽ റോഡ് വിണ്ടുകീറി തുടങ്ങി.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ