Responsive Ad Slot

Slider

മടത്തറയിൽ കടയ്ക്ക് തീപിടിച്ചു

മടത്തറ ടൗണിൽ കടയ്ക്ക് തീപിടിച്ചു. മടത്തറ അക്കൂസ് ബേക്കറിയ്ക്ക് മുകൾവശത്തുള്ള കടമുറിയ്ക്കാണ് ഇന്ന് രാത്രി തീപിടിച്ചത്. ഒഴിഞ്ഞു കിടന്നിരുന്ന കടമുറി പച്ച
ചിതറ: മടത്തറ ടൗണിൽ കടയ്ക്ക് തീപിടിച്ചു. മടത്തറ അക്കൂസ് ബേക്കറിയ്ക്ക് മുകൾവശത്തുള്ള കടമുറിയ്ക്കാണ് ഇന്ന് രാത്രി തീപിടിച്ചത്. ഒഴിഞ്ഞു കിടന്നിരുന്ന കടമുറി പച്ചക്കറി കച്ചവടക്കാർ ഉപയോഗിച്ച് വരികയായിരുന്നു. കത്തിച്ചു വെച്ചിരുന്ന തിരിയിൽ നിന്ന് തീപടർന്നതാണെന്നു കരുതുന്നു. കടമുറിയുടെ ഭിത്തികൾക്ക് വിള്ളൽ വീണുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കടയ്ക്കൽ ഫയർ സ്റ്റേഷനിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com