കുമ്മിൾ: കുമ്മിൾ മൃഗാശുപത്രി കെട്ടിടം കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു അപകടാവസ്ഥയിൽ. ആളുകൾ കയറി നിൽക്കുന്ന ഭാഗത്തെ സൺ ഷെയ്ഡ് ഭാഗത്തെ സ്ലാബ് പൂർണ്ണമായും പൊട്ടിപ്പൊളിഞ്ഞു കമ്പികൾ ഉൾപ്പെടെ പുറത്ത് വന്നിരിക്കുന്നു. ഏത് നിമിഷവും കോൺക്രീറ്റ് പാളികൾ അടർന്നു ആളുകളുടെ തലയിൽ വീഴുന്ന അവസ്ഥയിലാണ്. ദിവസവും നിരവധി ആളുകളാണ് മൃഗാശുപത്രിയിൽ എത്തുന്നത്.
2009 ലാണ് പഞ്ചായത്തിൽ മൃഗാശുപത്രി നിർമിച്ചത്. നിർമാണത്തിലെ അപാകത മൂലം കെട്ടിടത്തിന് വിള്ളലും ചോർച്ചയും പതിവായതിനെ തുടർന്ന് മുകളിൽ ഷീറ്റ് ഇട്ടെങ്കിലും പൊട്ടിപൊളിഞ്ഞ കോൺക്രീറ്റ് അടർന്നു വീഴുന്നത് പതിവായിരിക്കുകയാണ്. അധികൃതരുടെ കണ്ണെത്തുന്നതും കാത്ത് ജനങ്ങൾളുടെ തലക്ക് മുകളിൽ ആശങ്കയായി അത് ഇപ്പോഴും തുടരുന്നു.
റിപ്പോർട്ട്: കുമ്മിൾ ന്യൂസ്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ