കൊല്ലം: വാഹന പുക പരിശോധനാ കേന്ദ്രങ്ങള്‍ നിര്‍ദ്ദിഷ്ട ഫീസില്‍ അധികമായി തുക ഈടാക്കുകയോ, ബി എസ്-4 ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് ആറു മാസം മാത്രം കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റോ നല്‍കിയാല്‍ നടപടി എടുക്കുമെന്ന് ആര്‍ ടി ഒ ആര്‍.രാജീവ് അറിയിച്ചു. ഇത്തരം പരാതികള്‍ kl02.mvd@kerala.gov.in എന്ന ഇ-മെയിലില്‍ നല്‍കാവുന്നതാണ്.
വാഹന പുക പരിശോധനാ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിഴവുകള്‍ കണ്ടെത്തിയ രണ്ട് കേന്ദ്രങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. മറ്റ് 26 കേന്ദ്രങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 51 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നതെന്നും വരുംദിവസങ്ങളില്‍ തുടരുമെന്നും ആര്‍ ടി ഒ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ