കൊട്ടാരക്കര: കൊല്ലം റൂറൽ പോലീസ് കൺട്രോൾ റൂം പുതിയ സംവിധാനങ്ങളുമായി കൊട്ടാരക്കര ട്രാഫിക് പോലീസ് സ്‌റ്റേഷൻ കെട്ടിടത്തിലേക്ക് മാറുന്നു. കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ള സി.സി. ടി.വി ക്യാമറയുടെ കൺട്രോൾ, ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അതിസുരക്ഷാ ക്യാമറകളുടെ കൺട്രോൾ, ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സ്ഥാപിച്ചിട്ടുള്ള ലോക്ക് അപ്പ് നിരീക്ഷണ ക്യാമറകൾ, വിവിധ വാർത്താ ചാനലുകൾ മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനം
എന്നിവ കൂടാതെ അടിയന്തിര സാഹചര്യങ്ങളിൽ പോലീസ് സഹായം ലഭ്യമാക്കുന്നതിനുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ (ERSS_112) ഭാഗമായുള്ള സംവിധാനങ്ങളും ജില്ലയിലെ എല്ലാ പോലീസ് വാഹനങ്ങളും ലൊക്കേഷൻ അടിസ്ഥാനമാക്കി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സൗകര്യം, പോലീസ് വാർത്താ വിനിമയ സംവിധാനം തുടങ്ങി എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാകുന്നതു വഴി കൂടുതൽ മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ് അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ