കിളിമാനൂർ: കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ മലയാമഠം രാജാരവിവർമ്മ സെൻട്രൽ സ്കൂളിൽ ഇന്ന് 83 പേർക്ക് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൂട്ടയിൽ (10) വാർഡിലെ ഒരു കുടുംബത്തിലുള്ള 63 വയസുള്ള പുരുഷനും,59 ഉം 49 ഉം വയസുള്ള സ്ത്രീകൾക്കും, കൊട്ടാരം (11) വാർഡിൽ 75ഉം 35 ഉം വയസുള്ള സ്ത്രീകൾക്കും, ദേവേശ്വരം (12) വാർഡിൽ 40 വയസുള്ള സ്ത്രീക്കും ആണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് ബാധിച്ചവരുടെ കുടുംബാഗങ്ങളാണ് ഇവർ.
ഈ പ്രദേശങ്ങൾ ജില്ലാ ഭരണകൂടം മൈക്രോ കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കുക. ആരോഗ്യവകുപ്പും, പോലീസും, പഞ്ചായത്തും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. എല്ലാവരും പരസ്പരം സഹകരിച്ചെങ്കിൽ മാത്രമേ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാൻ സാധിക്കു.നമ്മുടെ ജാഗ്രതാക്കുറവിനും നിസ്സാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും.
വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നാൽ തിരികെ വീട്ടിലേക്ക് കോവിഡ് വൈറസിനെ കൊണ്ടുവരാതിരിക്കാൻ ഓരോരുത്തരും ജാഗ്രത പുലർത്തണം. രോഗവിമുക്തിക്കായി ജീവൻ്റെ വിലയുള്ള ജാഗ്രത തുടരുക...
വിനയപൂർവ്വം
ബി.സത്യൻ എംഎൽഎ
ആറ്റിങ്ങൽ
26/09/2020
വിനയപൂർവ്വം
ബി.സത്യൻ എംഎൽഎ
ആറ്റിങ്ങൽ
26/09/2020
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ