കടയ്ക്കൽ: കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കാൺമാനില്ലെന്ന വ്യാജവാർത്ത വാട്സാപ്പ് ഗ്രൂപ്പുകളിൽ കൂടി പരക്കുന്നു. എന്നാൽ വാർത്ത വ്യാജമാണെന്നും ഇത്തരത്തിൽ യാതൊരു പരാതിയും ലഭിക്കുകയോ ശ്രദ്ധയിൽ പെടുകയോ ചെയ്തിട്ടില്ലെന്നും കടയ്ക്കൽ പോലീസ് അറിയിച്ചു.
ഏകദേശം അഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയുടെ ഫോട്ടോയും കുട്ടിയുടെ ബന്ധുക്കളുടേതെന്ന പേരിൽ വോയ്‌സ് മെസ്സേജും ഉൾപ്പെടെയാണ് വാർത്ത പ്രചരിക്കുന്നത്. വാർത്ത ഷെയർ ചെയ്യണമെന്ന് ചിലർ വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നിജസ്ഥിതി അറിയുന്നതിന് കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് വാർത്ത വ്യാജമാണെന്നും രണ്ട് മാസം മുമ്പും ഇതേ വാർത്ത പ്രചരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചത്.
റിപ്പോർട്ട്: കുമ്മിൾ ന്യൂസ്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ