കുമ്മിൾ: ഫിസിക്സിൽ ഡോക്ടറേറ്റ് നേടി കുമ്മിൾ സ്വദേശി അരുണിമ എസ്.
കോയമ്പത്തൂർ ഭാരതീയാർ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് അരുണിമ ഡോക്ടറേറ്റ് നേടിയത്. കുമ്മിൾ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് സ്കൂൾ പഠനം പൂർത്തിയാക്കിയ അരുണിമ നിലമേൽ എൻ എസ് എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദവും കൊല്ലം ഫാത്തിമ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. അതിനൊപ്പം നാലാഞ്ചിറ മാർ തീയൊപ്പിലസിൽ നിന്ന് ബി എഡ്ഉം കരസ്ഥമാക്കി.
നിലവിൽ ആനാട് മോഹൻദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്ൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. കുമ്മിൾ അമ്പലംമുക്ക് ദേവവിലാസത്തിൽ ശശിധരൻ പിള്ളയുടെയും (Late) ശ്യാമള ദേവിയുടെയും മകളാണ് അരുണിമ. ഭർത്താവ് രമേശ് ചന്ദ്ര, മക്കൾ:പൂർണിമ, മാധവ് ആർ നായർ. സഹോദരൻ:അനൂപ്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ