കൊട്ടാരക്കര: അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തിന് സമീപം കുഞ്ഞപ്പന്റെ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മരണപ്പെട്ട നെയ്യാറ്റിൻകര വെള്ളറട കുടപ്പന മൂട്, കോവില്ലൂർ എന്ന സ്ഥലത്തെ മേക്കേകര പുത്തൻ വീട്ടിൽ ഉണ്ണികൃഷ്ണനെ അതേ വീട്ടിൽ കൂടെ വാടകക്ക് താമസിക്കുകയായിരുന്ന തലവൂർ വില്ലേജിൽ പനംപറ്റയിൽ ലക്ഷം വീട് കോളനിയിൽ രാജു മകൻ പാണ്ടി ജോസ് എന്ന് വിളിക്കുന്ന ജോസ് (42) മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കൊലപ്പെടുത്തുകയായിരുന്നു.
വയറ്റിൽ കുത്തിയും കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് മുറുക്കിയുമാണ് പ്രതി കൃത്യം നിർവ്വഹിച്ചത്. അഞ്ചൽ സി.ഐ അനിൽകുമാർ , എസ്.ഐ സജീർ , ഷെമീർ, മനു, ഹരിപ്രസാദ്, പ്രേംലാൽ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ