Responsive Ad Slot

Slider

അഞ്ചൽ കൊലപാതകം കൂട്ടുപ്രതികൾ അറസ്റ്റിൽ

അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തിന് സമീപം കുഞ്ഞപ്പന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മരണപ്പെട്ട നെയ്യാറ്റിൻകര വെള്ളറട കുടപ്പന മൂട്, കോവില്ലൂ
കൊട്ടാരക്കര: അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തിന് സമീപം കുഞ്ഞപ്പന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മരണപ്പെട്ട നെയ്യാറ്റിൻകര വെള്ളറട കുടപ്പന മൂട്, കോവില്ലൂർ എന്ന സ്ഥലത്തെ മേക്കേകര പുത്തൻ വീട്ടിൽ ഉണ്ണികൃഷ്ണനെ അതേ വീട്ടിൽ കൂടെ വാടകക്ക് താമസിക്കുകയായിരുന്ന തലവൂർ വില്ലേജിൽ പനംപറ്റയിൽ ലക്ഷം വീട് കോളനിയിൽ രാജു മകൻ പാണ്ടി ജോസ് എന്ന് വിളിക്കുന്ന 42വയസുള്ള ജോസ് മദ്യപാനത്തെ തുടർന്നുള്ള തർക്കത്തിനൊടുവിൽ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരവേ ഒന്നാം പ്രതി ജോസിനെ കൂടാതെ മറ്റ് രണ്ട് പേർക്ക് കൂടെ പങ്കുള്ളതായി അഞ്ചൽ പോലീസ് കണ്ടെത്തുകയായിരുന്നു. അറയ്ക്കൽ വില്ലേജിൽ പെരുമണ്ണൂർ പിഒ യിൽ വാലിക്കോട് ജംഗ്ഷനിൽ രാജീവ് ഭവനിൽ സുധാകരൻ മകൻ 40 വയസുള്ള രാജീവ്, അറയ്ക്കൽ വില്ലേജിൽ വാളകം പി.ഒ യിൽ റേഷൻ കട ജംഗ്ഷനിൽ വാലിക്കോട് ഹൗസിൽ ഉമ്മൻ ഫിലിപ്പ് മകൻ 40 വയസുള്ള അഭിലാഷ് ഫിലിപ്പ് എന്നിവരാണ് അറസ്റ്റിലായത്. 

അറസ്റ്റിലായ രണ്ടും മൂന്നും പ്രതികൾ സ്ഥിരമായി മരണപ്പെട്ട ഉണ്ണകൃഷ്ണനും ഒന്നാം പ്രതിക്കും ഒപ്പും കൊലപാതകം നടന്ന വീട്ടിൽ ഒന്നിച്ചിരുന്ന് മദ്യപിക്കുകയും തമ്മിൽ വഴക്കിടുന്നവരുമായിരുന്നു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം നടന്ന വിശദമായ അന്വേഷണത്തിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് രണ്ടും മൂന്നും പ്രതികളെ അഞ്ചൽ സി.ഐ. അനിൽകുമാർ , എസ്.ഐ. സജീർ , ഷെമീർ, മനു, ഹരിപ്രസാദ്, പ്രേംലാൽ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം
അറസ്റ്റ് ചെയ്തത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com