Responsive Ad Slot

Slider

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 926 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ

തിരുവനന്തപുരത്ത് 926 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (18 സെപ്

തിരുവനന്തപുരത്ത് 926 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (18 സെപ്റ്റംബര്‍) 926 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 
ഇതില്‍ 767 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 126 പേരുടെ ഉറവിടം വ്യക്തമല്ല. 27 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്.
മൂന്നു പേരുടെ മരണം കോവിഡ്മൂലമാണെന്നും സ്ഥിരീകരിച്ചു.

തിരുമല സ്വദേശി പ്രതാപചന്ദ്രന്‍(75), ബാലരാമപുരം സ്വദേശി രാജന്‍(53),
പൂന്തുറ സ്വദേശിനി മേഴ്സ്ലി(72) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. 

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 405 പേര്‍ സ്ത്രീകളും 521 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 101 പേരും 60 വയസിനു മുകളിലുള്ള 153 പേരുമുണ്ട്.

മെഡിക്കല്‍ കോളേജ്-37,
മുട്ടത്തറ-33,
മണക്കാട്-18,
ബാലരാമപുരം-17,
വള്ളക്കടവ്-17,
നെട്ടയം-13,
നെയ്യാറ്റിന്‍കര-12,
നാവായിക്കുളം-10,
പട്ടം-8,
പൂജപ്പുര-8,
വേറ്റിനാട് ശാന്തിമന്ദിരം-8,
മുട്ടപ്പലം-8,
പരശുവയ്ക്കല്‍-7,
ആനയറ-7,
നേമം-6,
വര്‍ക്കല-6,
മുക്കോല-5,
വിഴിഞ്ഞം-4,
തിരുമല-4,
പാറശ്ശാല-4. എന്നിവയാണ് ഏറ്റവുമധികം രോഗികളുള്ള പ്രദേശങ്ങള്‍.

പുതുതായി 2,014 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,538 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 4,014 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,883 പേരും വിവിധ സ്ഥാപനങ്ങളിലായി 641 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 1,647 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ഇന്ന് 720 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 601 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളാണ് ഇന്നെത്തിയത്.

മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന
37 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു.
മാനസിക പിന്തുണ ആവശ്യമായ 4,658 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,153 വാഹനങ്ങള്‍ പരിശോധിച്ചു.
4,658 പേരെ പരിശോധനയ്ക്കു വിധേയരാക്കി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com