ചടയമംഗലത്ത് പുതിയതായി അനുവദിച്ച സബ്ബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ഔപചാരികമായ ഉത്ഘാടനം 2020 സെപ്റ്റംബർ മാസം 29.ആം തീയതി രാവിലെ 11 മണിക്ക് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ഓൺലൈൻ ആയി നിർവഹിക്കുന്നതാണ്,
പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി (ഗതാഗതം ) ശ്രീ. കെ ആർ ജ്യോതിലാൽ ഐ എ എസ് പങ്കെടുക്കുന്നു, അതിനോടനുബന്ധിച്ച് ചടയമംഗലം കൈരളി ഓഡിറ്റോറിയത്തിൽ കൂടുന്ന ചടങ്ങിൽ ചടയമംഗലം എം എൽ എ ശ്രീ മുല്ലക്കര രത്‌നാകരൻ അവർകളുടെ അദ്ധ്യക്ഷതത്തിൽ കൊല്ലം എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ, രാജ്യസഭാ എം പി ശ്രീ കെ സോമപ്രസാദ്, കൊട്ടാരക്കര എം എൽ എ ശ്രീമതി ഐഷാപോറ്റി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അരുണാദേവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി ഈ എസ് രമാദേവി, ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി രാധാകൃഷ്ണൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എ സജീന, ചടയമംഗലം ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീ വി രാകേഷ്, ചടയമംഗലം വാർഡ് മെമ്പർ ശ്രീ രാജേന്ദ്രൻ പിള്ള എന്നിവർ പങ്കെടുക്കുന്നു.
കോവിഡ് 19 മാനദണ്ഡം പാലിച്ചുകൊണ്ടുള്ള ചടങ്ങായതിനാൽ പൊതു പരിപാടികൾ പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നു. ഈ ചടങ്ങിലേക്ക് ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷെണിച്ചുകൊള്ളുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ