Responsive Ad Slot

Slider

ചടയമംഗലം സബ്.ആർ.ടി. ഓഫീസ് ഉദ്ഘാടനം സെപ്റ്റംബർ 29ന്

ചടയമംഗലം മണ്ഡലത്തിലെ പത്ത് വില്ലേജുകളെ ചേർത്തുകൊണ്ട് ഒരു സബ്.ആർ.ടി. ഓഫീസ് ചടയമംഗലം കേന്ദ്രമാക്കി തുടങ്ങാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും കൊ
ചടയമംഗലം: ചടയമംഗലം മണ്ഡലത്തിലെ പത്ത് വില്ലേജുകളെ ചേർത്തുകൊണ്ട് ഒരു സബ്.ആർ.ടി. ഓഫീസ് ചടയമംഗലം കേന്ദ്രമാക്കി തുടങ്ങാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നെങ്കിലും കൊറോണക്കാലമായത് മൂലം നടപടികൾ നീണ്ട് പോയി. ഈ മാസം 29 ന് ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ആർ.ടി.ഓഫീസ് ഉദ്ഘാടനം ചെയ്യുകയാണ്. 

ഇതോടെ വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് മുതലായ ആവശ്യങ്ങൾക്കായി ചടയമംഗലം മണ്ഡലം നിവാസികൾക്ക് അധികദൂരം യാത്ര ചെയ്യേണ്ടിവരില്ല. വളരെ അടുത്ത് നിന്ന് ആവശ്യമായ സേവനങ്ങൾ ലഭ്യമാവുകയും ചെയ്യുകയാണ്. ഈ ഓഫീസുമായി ബന്ധപ്പെട്ട് ജോയിന്റ് ആർ. ടി.ഓ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം ഗവണ്മെന്റ് നിയമിച്ചിട്ടുണ്ട്. ചടയമംഗലം പഞ്ചായത്ത് കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com