Responsive Ad Slot

Slider

കള്ളനെ പിടിച്ചു പോലീസ് പക്ഷെ പണി പാളി; സംഭവം ചടയമംഗലത്തു

ചടയമംഗലം: ഉത്രാടരാത്രിയിൽ ചടയമംഗലം എസ്‌ ഐ ശരലാലിനും സംഘത്തിനും പിടിപ്പത് പണി തന്നെയായിരുന്നു. പക്ഷെ ആ "പണി" അവർക്ക് "കെണി"യായി, വർഷങ്ങളായി തിരുവോണ തലേ
ചടയമംഗലം: ഉത്രാടരാത്രിയിൽ ചടയമംഗലം എസ്‌ ഐ ശരലാലിനും സംഘത്തിനും പിടിപ്പത് പണി തന്നെയായിരുന്നു. പക്ഷെ ആ "പണി" അവർക്ക് "കെണി"യായി, വർഷങ്ങളായി തിരുവോണ തലേന്ന് നിലമേലിലെ ഒരു കോഴിക്കടയിൽ നിന്നും കോഴികളെ മോഷ്ടിക്കപ്പെടുന്ന പതിവായി തുടരുകയായിരുന്നത്രെ. പതിവ് മോഷണത്തിൽ മനം നൊന്ത കടയുടമ ഇത്തവണ കള്ളനെ പിടിക്കണമെന്ന ഉറച്ച വാശിയിൽ നീണ്ട ഒരു വർഷം വരെ കരുക്കൾ നീക്കി കാത്തിരുന്നു. മുൻകൂട്ടി വിവരങ്ങൾ സൂചിപ്പിച്ചു ഉടമ ചടയമംഗലം പോലീസിൽ പരാതിയും നൽകി. പോലീസിന്റെ നിര്ദേശാനുസരുണം ഉടമ ഉത്രാടരാത്രി കോഴിക്കടയിൽ തന്നെ പാത്തിരുന്നു. പതിവ് തെറ്റിക്കാതെ ഈ വർഷവും കോഴിക്കള്ളൻ എത്തി. കോഴിക്കൂട്ടിൽ കയറിയ കള്ളനെ ഉടമയും പോലീസ്‌കാരും ചേർന്ന് രാജകീയമായി "വരവേറ്റു", സ്വീകരണങ്ങൾക്ക്ശേഷം കല്ലട സ്വദേശിയും ഇപ്പോൾ നിലമേൽ കരുന്തലക്കോട് താമസക്കാരനുമായ കോഴിക്കള്ളനെ സ്റ്റേഷനിൽ എത്തിച്ചു. പിന്നെയാണ് സംഭവത്തിന്റെ ട്വിസ്റ്റ്. 

പതിവുപോലെ കള്ളനെയും കൊണ്ട് കോവിഡ് പരിശോധനകേന്ദ്രത്തിലേക്ക്. എന്തായാലും പരിശോധനയിൽ കള്ളന് പോസിറ്റീവ് തെളിഞ്ഞു. പക്ഷെ എസ് ഐ ഉൾപ്പടെ 6 പേരും കട ഉടമയുടെയും എല്ലാം മുഖത്തെ സന്തോഷം മാഞ്ഞു. അവർ കൊറന്റൈനിലുമായി. വാൽകഷണം: കള്ളൻ അപ്പോൾ ഊറി ചിരിച്ചത്രേ...തനിക്ക് പതിനാല് ദിവസം റിമാൻഡെങ്കിൽ ഏമാന്മാർക്കും ഇരിക്കട്ടെ ഒരു പതിനാലു ദിവസം. റിപ്പോർട്ടിങ്: ചടയമംഗലം സജീവ് - ഹോക്സ് വ്യൂ മീഡിയ )
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com