Responsive Ad Slot

Slider

മംഗലാപുരത്ത് നിന്നും മത്സ്യം കയറ്റി ചടയമംഗലത്ത് വന്ന വാഹനം ചടയമംഗലം പൊലീസ് പിടിച്ചെടുത്തു

ചടയമംഗലം: മംഗലാപുരത്ത് നിന്നും മത്സ്യം കയറ്റി ചടയമംഗലത്ത് വന്ന വാഹനം ചടയമംഗലം പൊലീസ് പിടിച്ചെടുത്തു.മത്സ്യം കൊണ്ടു വന്ന കോഴിക്കോട് സ്വദേശി വിനുവിനെ ചട
ചടയമംഗലം: മംഗലാപുരത്ത് നിന്നും മത്സ്യം കയറ്റി ചടയമംഗലത്ത് വന്ന വാഹനം ചടയമംഗലം പൊലീസ് പിടിച്ചെടുത്തു.മത്സ്യം കൊണ്ടു വന്ന കോഴിക്കോട് സ്വദേശി വിനുവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.6000കിലോ മത്സ്യമാണ് കയറ്റിവന്നത് ഇളവക്കോട് കമ്മിഷൻ കടയിലേക്കാണ് മത്സ്യം കയറ്റി കൊണ്ട് വന്നത്.മറ്റ് ജില്ലകളിൽ നിന്നുമുള്ള മത്സ്യം കൊല്ലം ജില്ലയിൽ വിൽപ്പന നടത്താൻ പാടില്ല എന്ന് കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവുണ്ട് .പിടിച്ചെടുത്തമത്സ്യം ആറു ലക്ഷം രൂപ വില വരും.ചടയമംഗലം പഞ്ചായത്തിന്റെ സഹായത്തോടെ പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു കളയുമെന്ന് ചടയമംഗലം എസ് ഐ ശരത് ലാൽ പറഞ്ഞു
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com