Responsive Ad Slot

Slider

അടയമണിൽ ജിയോ ടവർ നിർമ്മിക്കുന്നതിനുള്ള എൻ ഓ സി നൽകി

അടയമൺ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ മേഖലയിൽ ജിയോ മൊബൈൽ ടവർ നിർമ്മിക്കുന്നതിനുള്ള എൻ ഓ സി പഞ്ചായത്ത് സെപ്റ്റംബർ 22-ന് നൽകി. അടയമൺ നിവാസികളുടെ
അടയമൺ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ മേഖലയിൽ ജിയോ മൊബൈൽ ടവർ നിർമ്മിക്കുന്നതിനുള്ള എൻ ഓ സി പഞ്ചായത്ത് സെപ്റ്റംബർ 22-ന് നൽകി. അടയമൺ നിവാസികളുടെ ദീർഘകാല ആവശ്യമായ മൊബൈൽ ടവർ എന്ന സ്വപ്നം സമീക്ഷ്യ കലാകായിക സമിതിയുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗമായ അഖിൽഎസ്സിൻറെ ശ്രമഫലമായി യഥാർത്ഥ്യമാകുകയാണ്. 

ഓൺലൈൻ പഠനത്തിന് മൊബൈൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് കാണിച്ച് ജൂൺ 11ന് അഖിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ കാര്യം പരിഗണിച്ച് കളക്ടറേറ്റിൽ നിന്ന് അനുകൂല നടപടികൾ ഉണ്ടാകുകയും അതിൻപ്രകാരം പഞ്ചായത്തിൽ നിന്നും എൻ ഓ സി നൽകുകയും ചെയ്തു . ഈ ടവറിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട് . ഒക്ടോബർ 20 ന് മുൻപ് ടവറിൻറെപണികൾ പൂർത്തിയാകുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട് . മറ്റ് എല്ലാ ഓപ്പറേറ്റർമാരും അഖിലുമായി ബന്ധപ്പെട്ടു എങ്കിലും ജിയോ മാത്രമാണ് ടവർ വെക്കുന്നതിന് വേണ്ടി മുന്നോട്ടുവന്നത്. ടവർ സ്ഥാപിക്കുന്നതിന് അനുകൂലിച്ച എല്ലാ നല്ലവരായ നാട്ടുകാർക്കും സമീക്ഷ്യയുടെ നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

അതോടൊപ്പം ഈ ജിയോ ടവർ സ്ഥാപിക്കാൻ പുരയിടം വിട്ടുനൽകിയ അനന്തപത്മനാഭ ദാസിനും ജിയോ ടവർ ഇവിടെ കൊണ്ടുവരാൻ സഹായിച്ച ആറ്റിങ്ങൽ ജിയോ സെൻററിലെ നെറ്റ്‌വർക്ക് ലീഡർ ആനന്ദിനും നെറ്റ്‌വർക്ക് എൻജിനീയർ ഗൗതമിനും ജെ സി മാനേജർ അരവിന്ദിനും വഴുതക്കാട് ജെ സി യിലെ ആർ ഒ ഡബ്ല്യൂ വിലെ വിഷ്ണു വിജയകുമാരനും നന്ദി രേഖപ്പെടുത്തുന്നതായി ക്ലബ്ബ് പ്രസിഡൻറ് മിഥുൻ എം എൽ അറിയിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com