നിലമേൽ: നിലമേൽ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മാസം നാലോളം കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പഞ്ചായത്ത് റെഡ് കളർ കണ്ടയിൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ ആയിരുന്നു. ആഗസ്റ്റ് 6ന് കൈതോട് മരണപെട്ട വ്യക്തിയുടെ കുടുംബംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ അന്ന് മരണ വീട്ടിൽ പോയിട്ടുള്ളവരും,
പള്ളിയിൽ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തവരും സ്വയം നീരീക്ഷണത്തിൽ കഴിയേണ്ടതും അവരുമായി സമ്പർക്കം ഉള്ളവർ ജാഗ്രത പുലർത്തേണ്ടതുമാണ്. നമ്മുടെ നാട്ടിൽ രോഗം പകരാതിരിക്കാൻ എല്ലാവരും സ്വയം നിയന്ത്രണം ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്.
എല്ലാവരും ഒറ്റകെട്ടായി ജാഗ്രത പുലർത്തേണ്ടതും ആരോഗ്യ, പോലീസ് വകുപ്പുകളുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ..
എന്ന്
എ എം റാഫി
പ്രസിഡന്റ് നിലമേൽ ഗ്രാമപഞ്ചായത്ത്
എന്ന്
എ എം റാഫി
പ്രസിഡന്റ് നിലമേൽ ഗ്രാമപഞ്ചായത്ത്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ