Responsive Ad Slot

Slider

ദേശീയ വിദ്യാഭ്യാസ നയം: ഭാഷാ പഠന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്- എൻ. കെ പ്രേമചന്ദ്രൻ എംപി

കൊല്ലം: ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഭാഷാപഠന സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്നും, നിലവിലെ ഭാഷാ പഠനാവസരങ്ങൾ നഷ്ടപ്പെടുത്താതെ ആശങ്കകൾ
ഫോട്ടോ: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാപഠന ആശങ്കകൾ പങ്കുവെച്ചു കൊണ്ടുള്ള കേരള അറബിക് മുൻഷിസ് അസോസിയേഷന്റെ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി എം, തമീമുദ്ധീൻ, എൻ. കെ പ്രേമചന്ദ്രൻ എംപിക്ക് സമർപ്പിക്കുന്നു
കൊല്ലം: ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഭാഷാപഠന സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്നും, നിലവിലെ ഭാഷാ പഠനാവസരങ്ങൾ നഷ്ടപ്പെടുത്താതെ ആശങ്കകൾ പരിഹരിച്ച് നയം നടപ്പിലാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. കേരള അറബിക് മുൻഷിസ് അസോസിയേഷൻ (കെ. എ. എം. എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നയത്തിലെ അറബി ഭാഷാ പഠനത്തിനുണ്ടാകാവുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി നൽകിയ നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏക ഭാഷാ സംസ്കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും, ചില ഭാഷകളെ വിദ്യാഭ്യാസ നയത്തിലൂടെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നത് ചില അജണ്ടകൾ
നടപ്പിലാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ഭാഷാ പഠനങ്ങൾക്ക് തടസ്സം നേരിടാതിരിക്കുവാൻ പാർലമെന്റിന കത്തും പുറത്തും ഭാഷാസ്നേഹികളോടൊപ്പമുണ്ടാകുമെന്നും ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും കേരള അറബിക് മുൻഷിസ് അസോസിയേഷന് അദ്ദേഹം ഉറപ്പു നൽകി. 

കെ. എ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ എസ് നിഹാസ് പാലോട്, മുനീർ കിളിമാനൂർ, അൻസർ, സാജുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോ: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാപഠന ആശങ്കകൾ പങ്കുവെച്ചു കൊണ്ടുള്ള കേരള അറബിക് മുൻഷിസ് അസോസിയേഷന്റെ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി എം, തമീമുദ്ധീൻ, എൻ. കെ പ്രേമചന്ദ്രൻ എംപിക്ക് സമർപ്പിക്കുന്നു
disqus,
© all rights reserved
made with Kadakkalnews.com