Responsive Ad Slot

Slider

അഫ്സലുൽ ഉലമ പ്രിലിമിനറി പരീക്ഷയിൽ എം. എസ്. എം അറബിക് കോളേജിന് തിളക്കമാർന്ന വിജയം.

കടയ്ക്കൽ : കോഴിക്കോട് സർവ്വകലാശാല 2020 ൽ നടത്തിയ അഫ്സലുൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ പരീക്ഷയിൽ കടയ്ക്കൽ എം. എസ്. എം അറബിക് കോളേജിലെ പരീക്ഷക്കിരുന്ന  മുഴുവൻ വിദ്യാർഥികളും ഉയർന്ന ഗ്രേഡുകളോടെ തിളക്കമാർന്ന വിജയം നേടി നൂറു മേനി കരസ്ഥമാക്കി.  ബുഷ്റ നിലമേൽ, ആവണി പനച്ചവിള, കാവ്യ അനിൽ അഞ്ചൽ എന്നിവർ 70 ശതമാനത്തിലേറെ മാർക്കുകളോടെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികളെ കോളേജ് സ്റ്റാഫും മാനേജ്മെന്റും അനുമോദിച്ചു. 
പുതിയ അദ്ധ്യയന വർഷത്തെ പ്രിലിമിനറി, കേരള യൂണിവേഴ്സിറ്റി ബി.എ, കേരള ഓപ്പൺ സ്കൂളിന്റെ പ്ലസ് വൺ ഹ്യുമാനിറ്റീസ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രിലിമിനറി രണ്ട്, ബി.എ രണ്ട്,മൂന്ന് വർഷ ഓൺലൈൻ ക്ലാസ്സുകൾ ആഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് ഡയറക്ടർ ഡോ. എം എസ് മൗലവി അറിയിച്ചു.  അഡ്മിഷനും അന്വേഷണങ്ങൾക്കും
9447389563 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com