Responsive Ad Slot

Slider

ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട 115 കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി

മണ്ണൂർ: ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മണ്ണൂരും പരിസര പ്രദേശങ്ങളിലും ഉള്ള പാവപെട്ട 115 കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി. ഗ്ലോബൽ മണ്ണൂർ


മണ്ണൂർ:
ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മണ്ണൂരും പരിസര പ്രദേശങ്ങളിലും ഉള്ള പാവപെട്ട 115 കുടുംബങ്ങൾക്ക് ഓണകിറ്റ് നൽകി. ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ആക്ടിങ് പ്രസിഡന്റ് ശ്രീ.പി.വൈ.ജോണ്കുട്ടി അധ്യക്ഷനയാ യോഗത്തിൽ ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ ആദ്യ കിറ്റ് നൽകി വിധരണം ഉദ്ഘാടനം ചെയ്‌തു. 

ആശംസകൾ അറിയിച്ചു കൊണ്ടു മണ്ണൂർ മലങ്കര കത്തോലിക്ക ഇടവക വികാരി ഫാദർ വർഗീസ് കിഴക്കേകര, പ്രൊഫസർ ശ്രീ ശിവദാസൻ പിള്ള എന്നിവർ സംസാരിച്ചു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. മുരളിധരൻ പിള്ള, പഞ്ചായത്ത് അംഗം ശ്രീ.വയല ശശി, ശ്രീ. അശോകൻ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി പ്രസിഡന്റ് ശ്രീ. ജെ.സി അനിൽ, ഇട്ടിവ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.ജോബി കാട്ടാമ്പള്ളി, ശ്രീ. പി.ജി എഡിസൺ എന്നിവർ കിറ്റുകൾ വിധരണം ചെയിതു. ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.മനോജ് കുഞ്ഞപ്പൻ, ട്രസ്റ്റി ശ്രീ.കെ.ജി അലക്സ്, ജോയിൻ സെക്രട്ടറി മറിയാമ്മ അഗസ്റ്റിൻ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രീ. സലീം, ശ്രീ.സുരേന്ദ്രൻ പിള്ള, ശ്രീ.അരവിന്ദ് കാട്ടാമ്പള്ളി, ശ്രീ.യശോദരൻ എന്നിവർ നേത്രത്വം നൽകി.
റിപ്പോർട്ടർ മനോജ് കുഞ്ഞപ്പൻ മണ്ണൂർ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com