മടത്തറ: മടത്തറ ചന്തയ്ക്ക് സമീപം സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനം അപകടത്തിൽ പെട്ടു. ആളപായമില്ല. ഇന്ന് പുലർച്ചെ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടോറസ് വാഹനമാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണത്. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴാണ് ചന്തയ്ക്ക് അടുത്തുള്ള വളവിൽ വെച്ച് വാഹനം അപകടത്തിൽ പെട്ടത്. പാലോട് സ്വദേശിയായ ഡ്രൈവറും ക്ളീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു. കോന്നിയിലേയ്ക്ക് ലോഡ് കയറ്റുന്നതിനായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ