Responsive Ad Slot

Slider

മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ സംവിധാനം

കൊല്ലം: കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് മൃഗചികിത്സയുമായി ബന്ധപ്പെട്ട് അടിയന്തര സേവനങ്ങള്‍ക്ക് ക്രമീകരണങ്ങളായി. ഹോട്ട് സ്‌പോട്
കൊല്ലം: കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് മൃഗചികിത്സയുമായി ബന്ധപ്പെട്ട് അടിയന്തര സേവനങ്ങള്‍ക്ക് ക്രമീകരണങ്ങളായി. ഹോട്ട് സ്‌പോട്ട്/കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും സേവനം ലഭിച്ചുവരുന്ന കര്‍ഷകര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ താലൂക്ക് തലത്തില്‍ രൂപീകരിച്ച ഏമര്‍ജന്‍സി വെറ്ററിനറി ടീമിന്റെ സേവനം തേടാം.
  ടീമിന്റെ വിശദ വിവരം അതത് സ്ഥലങ്ങളിലെ മൃഗാശുപത്രികളിലെ നോട്ടീസ് ബോര്‍ഡിലും ക്ഷീരസംഘങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതലത്തില്‍ ഒരു കാള്‍ സെന്റര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ചീഫ് വെറ്ററിനറി ഓഫീസര്‍ക്ക് ചുമതല നല്‍കി പ്രവര്‍ത്തിക്കുന്നു. ഫോണ്‍ - 9446096855.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com