ഈ വര്‍ഷത്തെ ഓണം 2020 ആഗസ്റ്റ് 30,31, സെപ്റ്റംബര്‍ 01, 02 തീയതികളില്‍ ആഘോഷിക്കപ്പെടുകയാണല്ലോ. നോവല്‍ കൊറോണ വൈറസ് നമ്മുടെ സംസ്ഥാനത്ത് സമൂഹവ്യാപനത്തിന്‍റെ വക്കില്‍ എത്തിനില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ പൗരബോധവും രാഷ്ട്രബോധവുമുളള വ്യക്തികള്‍ എന്ന നിലയില്‍ കോവിഡ്-19 വൈറസിന്‍റെ സമൂഹവ്യാപനത്തില്‍ നിന്നും പൊതു സമൂഹത്തെ രക്ഷിക്കുക എന്ന കര്‍ത്തവ്യം നാമോരോരുത്തരും ഏറ്റെടുക്കേണ്ടതാണ്. ആയതിനാല്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി നിലകൊളളുന്ന കൊല്ലം റൂറല്‍ ജില്ലാ പോലീസ് ഈ വര്‍ഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങല്‍ കൃത്യമായും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
നിര്‍ദ്ദേശങ്ങള്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ ആളുകളും അവരവരുടെ വീടുകളില്‍തന്നെ ആഘോഷങ്ങല്‍ നടത്തേണ്ടതും പൊതു ആഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതുമാണ്. ഓണോഘോഷവുമായി ബന്ധപ്പെട്ട് യാതൊരുവിധ കലാ-കായിക പൊതു ആഘോഷങ്ങളും അനുവദിക്കുന്നതല്ല. ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ മറ്റ് കൂട്ടായ്മകള്‍ യാതൊരുവിധ ആഘോഷ പരിപാടികളും സംഘടിപ്പിക്കാന്‍ പാടുളളതല്ല. .
ഓണവുമായി ബന്ധപ്പെട്ട് അംഗീകൃത മല്‍സ്യ മാര്‍ക്കറ്റുകളില്‍ പോലീസ് നേതൃത്വത്തിലുളള മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിയന്തണവിധേയമായി മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. സോഷ്യല്‍ ഡിസ്റ്റന്‍സ്, മാസ്ക്ക്, ടോക്കണ്‍ സിസ്റ്റം എന്നിവ ഉറപ്പുവരുത്തേണ്ടതാണ്. വഴിയോരക്കച്ചവടക്കാര്‍ അതാത് മുന്‍സിപ്പാലിറ്റി/ പഞ്ചായത്തുകളുമായി ബന്ധപ്പെട്ട് മുന്‍സിപ്പാലിറ്റി/ പഞ്ചായത്തുകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് -19 പ്രോട്ടോകോള്‍ അനുസരിച്ച് മാത്രം കച്ചവടം നടത്തേണ്ടതുമാണ്. ആയത് സംബന്ധിച്ച് പോലീസിന്‍റെ മുന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും വഴിയോരക്കച്ചവടവും, വീടുവീടാന്തരം വാഹനമാര്‍ഗ്ഗമോ തലച്ചുമടായോ ഉളള കച്ചവടവും അനുവദിക്കുന്നതല്ല. കൊല്ലം ജില്ലയില്‍ നിന്നും മാത്രമുളളതും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സര്‍ട്ടിഫിക്കറ്റോടുകൂടിയതുമായ മല്‍സ്യം മാത്രമേ വില്‍ക്കാന്‍ അനുവദിക്കുകയുളളു. ആയത് ലംഘിക്കുന്നവരുടെ പേരില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക വിപണികളും സ്ഥിരം വിപണികളും അതാത് മുന്‍സിപ്പാലിറ്റി/ പഞ്ചായത്ത് സമിതികളുടെ നിര്‍ദ്ദേശാനുസരണം മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പാടുളളു. പ്രസ്തുത വിപണികളില്‍ യാതൊരു കാരണവശാലും ആള്‍ക്കൂട്ടങ്ങളുണ്ടാകാന്‍ പാടില്ലാത്തതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുളള സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
കച്ചവട സ്ഥാപനങ്ങള്‍ , വസ്ത്ര ശാലകള്‍ എന്നിവകള്‍ കൃത്യമായും സമയക്രമം പാലിക്കേണ്ടതും ഒരു സമയം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അനുവദിച്ചിട്ടുളളതില്‍ കൂടുതല്‍ ആളുകളെ സ്ഥാപനത്തിനുളളില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലാത്തതും സ്ഥാപനത്തിന് വെളിയില്‍ കസ്റ്റമേഴ്സിന് കാത്തുനില്‍പ്പിന് കൃത്യമായി സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കേണ്ടതും സ്ഥാപനങ്ങളില്‍ വരുന്നവര്‍ അകലം പാലിക്കുന്നതും സാനിറ്റൈസ് ചെയ്യുന്നതും മറ്റും ഉറപ്പു വരുത്തുന്നതിലേക്കായി ഒരു സ്റ്റാഫിനെ നിയോഗിക്കേണ്ടതുമാണ്. കച്ചവട സ്ഥാപങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണി വരെയും ആയിരിക്കുന്നതാണ്. കണ്‍ഡെയിന്‍റ്മെന്‍റ് സോണുകളില്‍ അവശ്യസാധനങ്ങളുടെയും/സേവനങ്ങളുടെയും സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരുക്കുകയുളളു.. ഏതെങ്കിലും കാരണവശാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ വ്യാപാര സ്ഥാപന ഉടമയുടെ പേരില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. അവശ്യഘട്ടങ്ങളില്‍ ഒഴികെയുളള യാത്രകളും കണ്‍ഡെയിന്‍റ്മെന്‍റ് സോണുകളില്‍ അനുവദിക്കുന്നതല്ല.
കച്ചവട സ്ഥാപനങ്ങള്‍ , വസ്ത്ര ശാലകള്‍ എന്നിവകള്‍ കൃത്യമായും സമയക്രമം പാലിക്കേണ്ടതും ഒരു സമയം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അനുവദിച്ചിട്ടുളളതില്‍ കൂടുതല്‍ ആളുകളെ സ്ഥാപനത്തിനുളളില്‍ പ്രവേശിപ്പിക്കുവാന്‍ പാടില്ലാത്തതും സ്ഥാപനത്തിന് വെളിയില്‍ കസ്റ്റമേഴ്സിന് കാത്തുനില്‍പ്പിന് കൃത്യമായി സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കേണ്ടതും സ്ഥാപനങ്ങളില്‍ വരുന്നവര്‍ അകലം പാലിക്കുന്നതും സാനിറ്റൈസ് ചെയ്യുന്നതും മറ്റും ഉറപ്പു വരുത്തുന്നതിലേക്കായി ഒരു സ്റ്റാഫിനെ നിയോഗിക്കേണ്ടതുമാണ്. കച്ചവട സ്ഥാപങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണി വരെയും ആയിരിക്കുന്നതാണ്. കണ്‍ഡെയിന്‍റ്മെന്‍റ് സോണുകളില്‍ അവശ്യസാധനങ്ങളുടെയും/സേവനങ്ങളുടെയും സ്ഥാപനങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടായിരുക്കുകയുളളു.. ഏതെങ്കിലും കാരണവശാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം ഉണ്ടായാല്‍ വ്യാപാര സ്ഥാപന ഉടമയുടെ പേരില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്. അവശ്യഘട്ടങ്ങളില്‍ ഒഴികെയുളള യാത്രകളും കണ്‍ഡെയിന്‍റ്മെന്‍റ് സോണുകളില്‍ അനുവദിക്കുന്നതല്ല.
ഹോട്ടലുകള്‍ റെസ്റ്റോറന്‍റുകള്‍ എന്നിവയുടെ പ്രവര്‍ത്തന സമയം കണ്‍ഡെയിന്‍റ്മെന്‍റ് സോണുകളില്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെ പാഴ്സല്‍ സര്‍വ്വീസ് മാത്രമായിരിക്കുന്നതും, കണ്‍ഡെയിന്‍റ്മെന്‍റ് സോണുകള്‍ അല്ലാത്ത സ്ഥലങ്ങളിലെ ഹോട്ടലുകള്‍/റെസ്റ്റോറന്‍റുകളില്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട് 7 മണിവരെ സാമൂഹിക അകലം പാലിച്ച് ഭക്ഷണം വിളമ്പാവുന്നതും വൈകിട്ട് 7 മുതല്‍ 9 വരെ പാഴ്സല്‍ സര്‍വ്വീസും 9 മണി മുതല്‍ 10 മണി വരെ ഹോം ഡെലിവറിയും അനുവദിക്കുന്നതാണ്.
ചതയാഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രകള്‍ ഉള്‍പ്പെടെ യാതൊരുവിധ പൊതുപരിപാടികളും നടത്താന്‍ അനുവദിക്കുന്നതല്ല. അതാത് യൂണിയന്‍ ഓഫീസുകള്‍ ശാഖാ മന്ദിരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു മാത്രം പൂജകളും മറ്റും നടത്തുന്നതിന് സമുദായ നേതാക്കള്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
ഓണവുമായി ബന്ധപ്പെട്ട് പ്രധാന നിരത്തുകളിലും ഠൗണുകളിലും വ്യാപാര സ്ഥാപനങ്ങിലും തിരക്ക് വര്‍ദ്ധിക്കുവാന്‍ ഇടയുളളതിനാല്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായും പാലിക്കേണ്ടതും ഗതാഗത തടസം ഉണ്ടാകുന്നവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതെ നിര്‍ദ്ദിഷ്ട പാര്‍ക്കിംഗ് ഏരിയകളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതുമാണ്. പൊതു നിരത്തുകളിലും ഠൗണുകളിലും വ്യാപാരശാലകളിലും മറ്റും തിരക്കുകളുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. ട്രാഫിക് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
കണ്‍ഡെയ്ന്‍റ്മെന്‍റ് സോണുകളില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന വിവാഹ ചടങ്ങുകളില്‍ വധൂ-വരന്‍മാരുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, വീഡിയോഗ്രാഫര്‍/ഫോട്ടോഗ്രാഫര്‍ കാറ്ററിംഗ് സര്‍വ്വീസുകാര്‍ ഉള്‍പ്പടെ 50-ലധികം ആളുകളെ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. വിവാഹം സംബന്ധിച്ച് വിവരം അതാത് പോലീസ് സ്റ്റേഷനില്‍ മുന്‍കൂര്‍അറിയിക്കേണ്ടതാണ്. വിവാഹത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ കൃത്യമായും സാമൂഹിക അകലവും കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരമുളള എല്ലാ മുന്‍കരുതലുകളും പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. കണ്‍ഡെയ്ന്‍റ്മെന്‍റ് സോണുകളില്‍ ഉള്‍പ്പെടാത്ത സ്ഥലങ്ങളില്‍ നടത്തപ്പെടുന്ന വിവാഹേതര ചടങ്ങുകളിലും പരമാവധി 50 ആളുകളെ മാത്രം ഉള്‍പ്പെടുത്തി നടത്തേണ്ടതാണ്.
ഓണവുമായി ബന്ധപ്പെട്ട് അനധികൃത ചാരായ ഉല്‍പ്പാദനവും വിപണനവും, കഞ്ചാവ് മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചുളള വിപണനം, ഇന്‍ഡ്യന്‍ നിര്‍മ്മിത വിദേശമദ്യം അളവില്‍ കൂടുതല്‍ ശേഖരിച്ചുളള വില്‍പ്പന എന്നിവയ്ക്കുളള സാദ്ധ്യതകള്‍ ഉളളതും ആയത് മദ്യദുരന്തം പോലെയുളള വിപത്തിന് ഇടയാക്കുന്നതുമാണ്. ആയതിനാല്‍ ഇത്തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുളള പോലീസ് സ്റ്റേഷനുകളിലോ, 1090 എന്ന നമ്പരിലോ, ജില്ലാ പോലീസ് ഓഫീസിലെ, 0474-2450868, 9497931000, എന്നീ നമ്പരുകളിലോ അിറയിക്കേണ്ടതാണ്. അടിയന്തിര സന്ദര്‍ഭങ്ങളില്‍ പോലീസ് സാന്നിദ്ധ്യവും സഹായവും ആവശ്യമുളളവര്‍ 112 എന്ന പോലീസിന്‍റെ ക്രൈം സ്റ്റോപ്പര്‍ നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
ഓണാഘോഷങ്ങള്‍ പരമാവധി വീടുകളില്‍തന്നെ ഒതുക്കേണ്ടതും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകള്‍ സന്ദര്‍ശിക്കുന്നതും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളും നമ്മുടെ വീടുകളില്‍ വരുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്. സന്ദര്‍നങ്ങള്‍ ഇല്ലാതെ ആശംസകള്‍ മാത്രമായി ഈ വര്‍ഷത്തെ ഓണാഘോഷം നടത്തേണ്ടതാണ്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ