Responsive Ad Slot

Slider

സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിജയികളെ ആദരിച്ചു

കൊട്ടാരക്കര: കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ: അരുൺ എസ് നായർ, ശ്രീ. ആ
കൊട്ടാരക്കര: കേരള പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ: അരുൺ എസ് നായർ, ശ്രീ. ആശിഷ് ദാസ് എന്നിവരെ ആദരിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് നടന്ന ചടങ്ങിന് കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ​ഗിരീഷ് സ്വാ​ഗതം ആശംസിച്ചു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ് വിജയികൾക്ക് മൊമന്റോ നൽകി ആദരിച്ചു. കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി മധുസൂദൻ, കേരളപോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അം​ഗം സലിം, പോലീസ് അസോസിയേഷൻ നേതാക്കളായ അജിത്, ബിജു.വി.പി, ഷൈജു എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com