കൊല്ലം: ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍(ഐ ഐ ഐ സി) കോഴ്‌സുകള്‍ തുടങ്ങുന്നു. വിശദ വിവരങ്ങള്‍ www.iiic.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സ്ഥാപനത്തിന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡെവലപ്‌മെന്‍ര് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കോഴ്‌സുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ അംഗീകൃതവുമാണ്.
രാജ്യാന്തര നിലവാരമുള്ള കമ്പനികളായ ഗ്ലാസ്‌ഗോ കെല്‍വിന്‍ കോളജ്, കേംബ്രിഡ്ജ് യൂണിവെഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റ് അസോസിയേഷന്‍, ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവയുമായി വിവിധ കോഴ്‌സുകള്‍ നടത്താന്‍ ഐ ഐ ഐ സി ധാരണ ഉണ്ടാക്കി കഴിഞ്ഞതായി ഡയറക്ടര്‍ കെ രാഘവന്‍ അറിയിച്ചു. ആധുനിക സൗകര്യങ്ങളുള്ള 38 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍-ടെസ്റ്റിംഗ് ലാബുകള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവയും 240 വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും കാമ്പസില്‍ ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ