കൊല്ലം: ജില്ലയിലെ 47-ാം മത്തെ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ചരിത്രത്തില്‍ ഇടം പിടിച്ചു. കലക്‌ട്രേറ്റിലെ പഴയ ചേംബറിലും പുതിയ ചേംബറിലും ഇരുന്ന കലക്ടറായി. ആഗസ്റ്റ് 26 റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പുതിയ ചേംബര്‍ ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ ആദ്യ കലക്ടര്‍ പി ഐ ജേക്കബ് 1954 ഏപ്രില്‍ ഒന്നു മുതല്‍ ഉപയോഗിച്ചതും തുടര്‍ന്ന് മാറി മാറിവന്ന 47 കലക്ടര്‍മാരും ഉപയോഗിച്ച ചേംബറാണ് 66 വര്‍ഷത്തിന് ശേഷം ഇന്നലെ മുതല്‍ ചരിത്രമായത്. ജനങ്ങള്‍ക്ക് ഗുണപരമായ രീതിയില്‍ ഭരണം നിര്‍വഹിക്കുകയാണ് ലക്ഷ്യമെന്ന് പുതിയ ചേംബറില്‍ എത്തിയ ശേഷം കലക്ടര്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ