Responsive Ad Slot

Slider

കൊല്ലം ജില്ലാ കളക്റ്ററുടെ അറിയിപ്പ്; ദയവായി ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും എത്തും വരെ ഈ പോസ്റ്റ് പങ്കു വേക്ക്ണം

കോവിഡ് വ്യാപനം എന്നന്നേക്കുമായി തടയാൻ നമ്മുടെ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചു കൊണ്ടു ആരംഭിച്ച ഒരു പ്രത്യേക പദ്ധതി. ഇതു ഉദ്യോഗസ്ഥ പരിപാടി അല്ല. ജനങ്ങ

ദയവായി ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലും എത്തും വരെ ഈ പോസ്റ്റ് പങ്കു വേക്ക്ണം...Share maximum to all families. നമ്മുടെ ആരോഗ്യ സുരക്ഷക്കായുള്ള ഒരു എളിയ ശ്രമം ആണ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്...എല്ലാവരും ആത്മാർത്ഥമായി സഹകരിക്കണം..

Closed Cluster Group അഥവാ സംരക്ഷിത കുടുംബ കൂട്ടായ്മ.
(CCG)


കോവിഡ് വ്യാപനം എന്നന്നേക്കുമായി തടയാൻ നമ്മുടെ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചു കൊണ്ടു ആരംഭിച്ച ഒരു പ്രത്യേക പദ്ധതി. 
ഇതു ഉദ്യോഗസ്ഥ പരിപാടി അല്ല. ജനങ്ങളുടെ മാത്രം പദ്ധതി ആണ്, അഥവാ നമ്മുടെ എല്ലാവരുടെയും സുരക്ഷ ഉദ്ദേശിച്ചുള്ള പദ്ധതി. ജനങ്ങളുടെ പൂർണ പങ്കാളിത്തം ഉണ്ടെങ്കിൽ അതുറപ്പായി കഴിഞ്ഞാൽ മൂന്നു ആഴ്ചക്കുള്ളിൽ കോവിഡ് വ്യാപന തോത് കുറയുന്നത് കാണാൻ നമുക്ക് സാധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പോലീസ്, റെവന്യൂ, ആരോഗ്യം, മറ്റു ഉദ്യോഗസ്ഥർ വേണ്ട എല്ലാ സഹായവും നിർദ്ദേശങ്ങളും തരും.

ഓരോ വാർഡിൽ/കൗണ്സിലിൽ ഉള്ള 10 മുതൽ 15 വരെ കുടുംബത്തിലെ/വീട്ടിലെ മുഴുവൻ അംഗങ്ങളും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് രൂപീകരിക്കുകയാണ് ആദ്യ പടി. മാർക്കറ്റുകളിൽ തൊഴിലാളികൾ/കച്ചവടക്കാർ ഉൾപ്പെടുന്ന 10-15 അംഗങ്ങളുടെ ഗ്രൂപ്പും വേണം.

ത. സ്വ. ഭ. സ്ഥാപനങ്ങളിൽ അതതു സ്ഥാപന അധികാരികളായ ബഹു അധ്യക്ഷന്മാർ വേണ്ട നേതൃത്വം നൽകുന്നു. ബഹു അംഗങ്ങൾ അവരവരുടെ വാർഡ്/കൗണ്സിൽ കളിൽ പൂർണമായും നേതൃപരമായ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

മാർക്കറ്റുകളിൽ പോലിസ് ന്റെ കൂടി നേതൃത്വലാണ് ക്ലോസ്ഡ് ക്ലസ്റ്റർ ഗ്രൂപ്പ് -CCG- പ്രവർത്തിക്കുന്നത്.

ക്ലോസ്ഡ് ഗ്രൂപ്പ് മോണിറ്ററിങ് ഓഫീസർ (CMO) മാരായി അധ്യാപകർ ഉൾപ്പടെ ഉദ്യോഗസ്ഥരെ വാർഡുകളിൽ/കൗൻസിലുകളിൽ നിയമിച്ചിട്ടുണ്ട്.
ത.സ്വ.ഭ. തലത്തിൽ അതതു സെക്രട്ടറിമാരും താലൂക് തലത്തിൽ താസിൽദാർ മാരും റെവന്യൂ ഡിവിഷൻ തലത്തിൽ RDO/സബ് കലക്ടർ മാരും ഏകോപന ചുമതല നിർവഹിക്കും. ജില്ലയിൽ ഏകോപനത്തിനും കളക്ടറേറ്റിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജില്ലാ പോലീസ് മേധാവികളും (നഗരം, റൂറൽ) ജില്ലാ മെഡിക്കൽ ആഫീസറും നൽകുന്ന നിർദ്ദേശങ്ങളും കൃത്യമായി പാലിക്കേണ്ടതാണ്.
ഫലപ്രദമായി പദ്ധതി നടപ്പാക്കാൻ ഗ്രൂപ്പിൽ നിന്നു തന്നെ മേൽനോട്ടം വഹിക്കാനും നിർദ്ദേശങ്ങൾ നൽകാനും രണ്ടോ മൂന്നോ പേർ സന്നദ്ധ സേവകാരായി തയ്യാറാവണം.
ഈ ഗ്രൂപ്പ് closed ഗ്രൂപ്പ് ആണ്. 

അഥവാ ഈ ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലും (കുടുംബ അംഗങ്ങൾ ഒഴികെ) മറ്റു ഗ്രൂപ്പിലെ അംഗങ്ങളുമായും നേരിൽ ബന്ധപ്പെടാൻ പാടുള്ളതല്ല. ഫോണിൽ/ഓണ്ലൈനിൽ ബന്ധപ്പെടാം.

അത്യാവശ്യ കാര്യങ്ങൾക്കും അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ജോലി ആവശ്യാർത്ഥവും അംഗങ്ങൾക്ക് പുറത്തുപോകാവുന്നതാണ്. 
എന്നാൽ ഗ്രൂപ്പിന് പുറത്തുള്ള എല്ലാ സമ്പർക്കവും കൃത്യമായി സമയം ഉൾപ്പടെ പറ്റുമെങ്കിൽ ഫോട്ടോയോട് കൂടി സ്വയം രേഖപ്പെടുത്തി വെക്കവണ്ടതും ആയതു സൂക്ഷിക്കേണ്ടതുമാണ്.

പുറത്തും ഒരു കാരണവശാലും അവശ്യമായതിൽ കൂടുതൽ സമ്പർക്കവും യാത്രയും ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം, മാസ്‌ക്, കൈ കഴുകൽ എല്ലായ്‌പോഴും പാലിക്കുക.

ഈ ഗ്രൂപ്പിലെ സന്നദ്ധരായ ചുമതലയുള്ളവർ എല്ലാ ദിവസവും കാര്യങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശ ഉപദേശങ്ങൾ അംഗങ്ങൾക്ക് നൽകുകയും വേണം. മാത്രമല്ല, ഗ്രൂപ്പിൽ ആവശ്യമായി വരുന്ന കാര്യങ്ങൾ നടത്തുന്നതിനും മേൽനോട്ടം വഹിക്കണം. സമ്പർക്കം ഫോണിൽ/ഓണ്ലൈനിൽ മതിയാകും. ഒന്നോ രണ്ടോ ദിവസങ്ങൾ കൂടുമ്പോൾ ഫോണിൽ/ഓണ്ലൈനിൽ എല്ലാവരുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കണം. 
ഗ്രൂപ്പിനുള്ളിൽ സാമൂഹിക അകലം, മാസ്‌ക്, കൈ കഴുകൽ എന്നിവക്ക് എന്നും മുടങ്ങാത്ത പ്രാധാന്യം നൽകണം. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു ത.സ്വ.ഭ. സ്ഥാപന ഉദ്യോഗസ്‌ഥരുമായും പൊലീസുമായും മറ്റുള്ള ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെടുകയും പ്രവർത്തനങ്ങൾ ഗ്രൂപ്പിനുള്ളിൽ കാര്യക്ഷമമായി നടക്കുന്നു എന്നു ഉറപ്പ് വരുത്തണം. 

ഓരോ വീടുകളിലും/കുടുംബത്തിലും അംഗങ്ങൾക്കിടയിൽ ഇതിനു പ്രാധാന്യം ലഭിക്കുന്നു എന്നും ഉറപ്പാക്കണം.

ആരോഗ്യവകുപ്പ്, ത.സ്വ.ഭ വകുപ്പ്, പോലീസ്, മറ്റു ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുകൊണ്ടു ആവശ്യമായ ബോധവൽക്കരണം ഗ്രൂപ്പിനുള്ളിൽ തന്നെ നടത്തണം.

ഗ്രൂപ്പിനുള്ളിൽ വെർച്വൽ അഥവാ ഓൺലൈനായി സോഷ്യൽ മീഡിയ കൾ ഉപയോഗിച്ചോ വിഡിയോ കോണ്ഫറൻസ് വഴിയോ ഓണം, മറ്റു സർഗാൽമക-കലാ പരിപാടികൾ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കനുസൃതമായി അവരവരുടെ വീടുകളിൽ തന്നെ ഇരുന്നു കൊണ്ടു നടത്താവുന്നതാണ്.
വീടുകളിലെ കുട്ടികളെയും മുതിർന്നവരെയും പ്രത്യേകം ശ്രദ്ധിക്കുക. അവർ പുറത്തു പോകുന്നത് ഒഴിവാക്കേണ്ടതാണ്.

ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായും പാലിക്കുകയും വിവരങ്ങൾ അതതു സമയങ്ങളിൽ തന്നെ ബന്ധപ്പെട്ടവർക്കു കൈ മാറുകയും ചെയ്യുക.

ഇതു നമ്മൾ കൃത്യമായും ഓരോ വീടുകളിൽ/ഗ്രൂപ്പിൽ നടപ്പാക്കുകയാണെങ്കിൽ 3 ആഴ്ച കൊണ്ടു നമ്മുടെ ഇടയിൽ കോവിഡ് വ്യാപനം തടയാൻ നമുക്ക് സാധിക്കും. 

കാരണം ഈ ഗ്രൂപ്പ് ക്ലോസ്ഡ് ആണ്. രോഗവ്യാപനത്തിനുള്ള പഴുതുകൾ ഓരോന്നായി അടക്കുവാനാണ് ഈ സംവിധാനം വഴി ഉദ്ദേശിച്ചിട്ടുള്ളത്. 
അതു കൊണ്ടു തന്നെ എല്ലാവരും പൂർണമായി സഹകരിക്കുകയും സജീവമായ ഒരു ജനകീയ സംവിധാനമാക്കി കൊണ്ടു ഈ പദ്ധതി മാതൃകാപരമായി വിജയിപ്പിക്കുകയും ചെയ്യണമെന്ന് വിനീതമായി എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

നമ്മുടെ ജില്ലയിൽ കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം ഏറ്റവും ചെറിയ തോതിൽ എത്തിക്കുകയും പിന്നീട് പൂർണമായും ഇല്ലാതാക്കുകയും ചെയ്യാൻ കഴിയും എന്ന് നമുക്ക് ഒറ്റയ്ക്കെട്ടായി നിന്നു കൊണ്ടു തെളിയിക്കാൻ സാധിക്കും.

എല്ലാറ്റിനും എന്ന പോലെ ഇതിലും നമുക്ക് ഒരു കൊല്ലം മാതൃക സൃഷ്ടിക്കാം.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com