Responsive Ad Slot

Slider

കൊല്ലം കളക്ടറുടെ ഫേസ്ബുക് പോസ്റ്റ്

കൊല്ലം: ദയവായി കോവിഡ്19 പ്രകാരം നിര്ധേഷിക്കപ്പെട്ട നിയന്ത്രണങ്ങൾ എല്ലായിടത്തും നിർബന്ധമായും പാലിക്കുക. പ്രത്യേകിച്ചു വീടുകളിൽ നിന്നും പുറത്തിറങ്ങി ജോല
ഓണനാളുകൾ വരികയാണ്... 
ദയവായി കോവിഡ്19 പ്രകാരം നിര്ധേഷിക്കപ്പെട്ട നിയന്ത്രണങ്ങൾ എല്ലായിടത്തും നിർബന്ധമായും പാലിക്കുക. പ്രത്യേകിച്ചു വീടുകളിൽ നിന്നും പുറത്തിറങ്ങി ജോലിക്കും ഷോപ്പിംഗിനും മാർക്കറ്റ്കളിലും പുറപ്പെടുമ്പോൾ. ആളുകളുമായി ഇടപെടുമ്പോൾ. സർക്കാരും ആരോഗ്യ വകുപ്പും നൽകിയ മുന്നറിയിപ്പുകൾ അവഗണിക്കരുത്. കണക്കുകൾ ശ്രദ്ധിക്കുക.

കോവിഡ്19 പോസിറ്റീവ്‌ കേസുകളുടെ എണ്ണം കൂടുകയാണെല്ലോ...
ഓരോ പ്രദേശത്തും എണ്ണം കൂടുന്നതിന്റെ കാരണം മറ്റൊരാൾ അല്ല എന്ന് നമ്മൾ തിരിച്ചറിയണം.. നമ്മടെ ഓരോ ആളുടെയും, അതു ഞാൻ ആയാലും നിങ്ങൾ ആയാലും, ആരോഗ്യവും ജീവിതവും ജീവൻ പോലും ഗൗരവത്തിൽ തന്നെ കാണണം.. അതിനു പ്രത്യേകം കരുതലും ജാഗ്രതയും ശ്രദ്ധയും വേണം...
പരസ്പരം കുറ്റപ്പെടുത്താൻ എളുപ്പമാണ്. ആർക്കാണ് കോവിഡ് പോസിറ്റീവ് ആവുക എന്നു പ്രവചിക്കുക സാധ്യമല്ല. അതുകൊണ്ടു എത്രയോ തവണ ഇവിടെ തന്നെ സൂചിപ്പിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു...
സാമൂഹിക അകലം അതു നമ്മുടെ ജീവചര്യ തന്നെയാക്കി മാറ്റിയെ പറ്റൂ..
മാസ്‌ക് വേണ്ടരീതിയിൽ തന്നെ എന്നും മുഖത്തു ധരിക്കുക.കൈ എപ്പോഴും  അണുമുക്തമാണ് എന്നു ഉറപ്പു വരുത്തുക. ഓണം ബന്ധപ്പെട്ടുള്ള തിരക്കുകൾ ഷോപ്പുകളിലും മാർക്റ്റുകളിലും സ്വയം ഒഴിവാക്കുക. 6 മാസങ്ങൾക്ക് ശേഷവും പറയുന്നത് അസഹനീയമാണെന്നു അറിയാം. എന്നാലും...
അല്പം കൂടി ക്ഷമയും സഹനവും ഇനിയും അഭ്യര്ഥിക്കുന്നു...
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com