Responsive Ad Slot

Slider

ജില്ലയിൽ ബാങ്കുകളില്‍ നിയന്ത്രണം

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ സമയക്രമീകരണങ്ങള്‍ ഏര്‍പ്പെ

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ സമയക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ടയിന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങളിലെ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താം.

അക്കൗണ്ട് നമ്പരിന്റെ 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് തിങ്കളാഴച്ചയും 3, 4 - ചൊവ്വ, 5, 6 - ബുധന്‍, 7, 8 - വ്യാഴം, 9, 0 - വെള്ളി ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.

കണ്ടയിന്‍മെന്റ് സോണുകളില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് അതത് ദിവസങ്ങളിലെ തീയതിയുടെ അക്കങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താം. (ഉദാ: 3-ാം തീയതി എല്ലാ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് ഇടപാടുകളും 4-ാം തീയതി എല്ലാ ഇരട്ടയക്കത്തില്‍ (പൂജ്യം ഉള്‍പ്പടെ) അവസാനിക്കുന്ന അക്കൗണ്ട് ഇടപാടുകളും).
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com