കടയ്ക്കൽ: കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഉയർന്ന കോവിഡ് ഭീതി ഒഴിഞ്ഞു. മടത്തറയിൽ കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ആന്റിബോഡി പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയത്.
എന്നാൽ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവ് ആവുകയായിരുന്നു. ഇതേ തുടർന്ന് കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിലനിന്ന ആശങ്ക ഒഴിവായി. ദിവസങ്ങൾക്ക് മുമ്പ് കിളിമാനൂർ പോലീസ് സ്റ്റേഷനിലെ നിരവധി ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ