Responsive Ad Slot

Slider

സമീപ ഗ്രാമപഞ്ചായത്തിലെ പുതുക്കിയ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍

കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്
കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), അലയമണ്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം) എന്നീ പ്രദേശങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചവ

1. ചിതറ ഗ്രാമപഞ്ചായത്ത്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ്,  
2. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 11, 14 വാര്‍ഡുകള്‍, 
3. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 2, 4, 5, 12, 20 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും

1. ചടയമംഗലം-5, 7, 9, 10, 
2. കുമ്മിള്‍- (മുക്കുന്നം-വാലുപച്ച-ഈയ്യക്കോട് റോഡ്), 
3. (മങ്കാട് ജംഗ്ഷന്‍-മുക്കുന്നം-ഊന്നങ്കല്ല് പ്രദേശം), (സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), 
4. ഇടമുളയ്ക്കല്‍-വാര്‍ഡ് 9 ലെ അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം എന്നിവിടങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.

റെഡ് കളര്‍ കോഡഡ്

വെട്ടിക്കവല, കുളത്തൂപ്പുഴ, കടയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ തുടരും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com