സ്കൂട്ടറിൽ പോയ കടയ്ക്കൽ സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു
കടയ്ക്കൽ: ഭാര്യയുമൊത്ത് സ്കൂട്ടറിൽ പോവുകയായിരുന്ന ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു.ആനപ്പാറ ചരുവിള വീട്ടിൽ പരേതരായ രഘുനാഥൻ
കടയ്ക്കൽ: കടയ്ക്കൽ: ഭാര്യയുമൊത്ത് സ്കൂട്ടറിൽ പോവുകയായിരുന്ന ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു.ആനപ്പാറ ചരുവിള വീട്ടിൽ പരേതരായ രഘുനാഥൻ- ജഗദമ്മ ദമ്പതികളുടെ മകൻ വിനോദാ (42) ണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ചടയമംഗലം ബ്ലോക്ക് ഓഫീസിലേക്ക് പോകുമ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ചടയമംഗലം ഗവ.ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കെട്ടിടനിർമ്മാണ തൊഴിലാളിയായിരുന്നു. ശവ സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. ഭാര്യ: ദിവ്യ. മക്കൾ: ദേവിക, ഗോവിന്ദ്.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ