ചിതറ: പഞ്ചായത്തിലെ ചിറവൂർ വാർഡിൽ ശനിയാഴ്ച മരണപ്പെട്ട വ്യക്തിയെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പത്തു ദിവസം മുമ്പ് സ്ട്രോക്ക് സംബന്ധമായ അസുഖത്തെ തുടർന്ന് പ്രവേശിപ്പിക്കുമ്പോൾ ഇദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ മരണപ്പെട്ടതിനു ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
മൃതദേഹം ഏറ്റുവാങ്ങുന്നതിനും മറവു ചെയ്യുന്നതിനും പ്രത്യേക പരിശീലനം ലഭിച്ച SDPI യുടെ സന്നദ്ധ പ്രവർത്തകരാണ് നേതൃത്വം നൽകിയത്. SDTU ജില്ലാ സെക്രട്ടറി സുലൈമാൻ റോഡുവിള, SDPI ചടയമംഗലം മണ്ഡലം സെക്രട്ടറി റഹീം മൗലവി എന്നിവരുടെ നേതൃത്വത്തിൽ പ്ര്യത്യേക പരിശീലനം ലഭിച്ച ആറംഗ SDPI പ്രവർത്തകരാണ് മൃതദേഹം ഏറ്റു വാങ്ങി മരണാനന്തര ചടങ്ങുകൾ നിർവഹിച്ചത്. പോലീസ്- ആരോഗ്യ വകുപ്പുകളുടെയും പഞ്ചായത്തിന്റെയും കർശന നിയന്ത്രണം ഉണ്ടായിരുന്നതിനാൽ അടുത്ത ബന്ധുക്കൾ അടക്കമുള്ള ആരും ചടങ്ങുകളിൽ പങ്കെടുത്തില്ല.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ