ചടയമംഗലം: ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാർഡിൽ ഇന്നലെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കുരിയോട് വാർഡിൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്.
കുരിയോട്, കുന്നുംപുറം പ്രദേശത്തേക്കുള്ള എല്ലാ റോഡുകളും മണ്ണിട്ട് അടച്ചു.
ഒപ്പം കർശനമായ പരിശോധനകളും ഏർപ്പെടുത്തിയിരിക്കുന്നു.അടിയന്തര ആവശ്യങ്ങൾക്ക് വാർഡിലെ പോലീസ് വോളണ്ടിയർ ആയ നസീം പള്ളിമുക്ക്‌മായോ വാർഡ് മെമ്പറുമായോ ബന്ധപ്പെടേണ്ടതാണ്.
ആരോഗ്യപ്രവർത്തകർ, പോലീസ് എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക .
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ