Responsive Ad Slot

Slider

സിവിൽ സർവീസ് പരീക്ഷയിൽ കടയ്ക്കൽ സ്വദേശി അരുൺ എസ് നായർക്ക് ഉന്നത വിജയം

കടയ്ക്കൽ: അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ കടയ്ക്കൽ സ്വദേശി അരുൺ എസ് നായർക്ക് ഉന്നത വിജയം. കടയ്ക്കൽ ചിങ്ങേലി സ്വാമിമുക്ക് സ്വദേശി കെ സുരേന്ദ്രൻ നായര
കടയ്ക്കൽ: അഖിലേന്ത്യാ സിവിൽ സർവീസ് പരീക്ഷയിൽ കടയ്ക്കൽ സ്വദേശി അരുൺ എസ് നായർക്ക് ഉന്നത വിജയം. കടയ്ക്കൽ ചിങ്ങേലി സ്വാമിമുക്ക് സ്വദേശി കെ സുരേന്ദ്രൻ നായരുടെയും ബിന്ധുവിന്റെയും മകനാണ് അരുൺ. എംബിബിഎസ് ബിരുദധാരിയായ അരുണിന് അഖിലേന്ത്യാതലത്തിൽ 55 ആം റാങ്കും കേരളത്തിൽ അഞ്ചാം റാങ്കുമാണ് ലഭിച്ചത്. 

ചിങ്ങേലി ഗവൺമെന്റ് സ്കൂളിലാണ് സ്കൂൾ ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. തുടർന്ന് സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനത്തിന് പോവുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്താണ് താമസം. ഏക സഹോദരി അക്ഷയ ബാംഗ്ലൂരിൽ അഗ്രികൾച്ചറൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്. അച്ഛൻ കെ സുരേന്ദ്രൻ നായർ റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനാണ്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com