Responsive Ad Slot

Slider

ചടയമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട 300 ലഹരി മരുന്ന് ഗുളികളുമായി യുവാവും പെൺ സുഹൃത്തും അറസ്റ്റിൽ

ചടയമംഗലം: കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘവും ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള
ചടയമംഗലം: കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘവും ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള ചടയമംഗലം എക്സൈസ് റേഞ്ച് പാർട്ടിയും ഓയൂർ ചുങ്കത്തറയിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ അതി മാരകമായ 300 ലഹരി മരുന്ന് ഗുളികകൾ കടത്തികൊണ്ട് വന്ന യുവാവിനെയും പെൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു ഗുളികകൾ കടത്താൻ ഉപയോഗിച്ച എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തു. കൊല്ലം തിരുവനന്തപുരം ജില്ലയിലെ പ്രധാന ലഹരി മരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായത്.

കൊല്ലം താലൂക്കിലെ കല്ലുവാതുക്കൽ വില്ലേജിൽ ഇളംകുളം മുസ്തഫാ കോട്ടേജിൽ അംബേദ്കർ (22) സുഹൃത്തായ കൊറ്റൻകര വില്ലേജിൽ തട്ടാർകോണം പേരൂർ വയലിൽ പുത്തൻ വീട്ടിൽ അർജുനൻ ചെട്ടിയാർ മകൾ മിനി (38) എന്നിവരാണ് അറസ്റ്റിൽ ആയത്. കൊല്ലം, തിരുവനന്തപുരം ജില്ലയിൽ പ്രധാന സ്റ്റണ്ട് ഷോ നടത്തുന്ന ആളാണ് ഒന്നാം പ്രതി അംബേദ്കർ. കൊട്ടിയത്ത് വച്ച് നടന്ന ബൈക്ക് ഷോയിലാണ് പ്രതികൾ പരിചയപ്പെടുന്നത് അന്ന് കൂടെ ഷോ നടത്തിയ തിരുവനന്തപുരം സ്വദേശി ആണ് ഗുളികകൾ കൈമാറിയത് ടിയാനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തെ നിർദ്ദേശിച്ചിട്ടുണ്ട്. കഞ്ചാവ്, ലഹരി മരുന്ന് ഗുളികകൾ കുത്തുന്നവരുടെ പ്രധാന ട്രാൻസ്പോർട്ടർ ആണ് അറസ്റ്റിലായ അംബേദ്കർ. അമിത വേഗത്തിൽ ബൈക്കുകൾ ഓടിക്കാനുള്ള കഴിവാണ് അംബേദ്കറിനെ ലഹരി മരുന്ന് സംഘത്തിന്റെ പ്രിയങ്കരൻ ആക്കുന്നത്. 

മാനസ്സിക വിഭ്രാന്തി ഉള്ളവർക്ക് നൽകുന്ന ഇത്തരം ഗുളികകൾ അമിത ലഹരിയാണ് നൽകുന്നത്. കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം രൂപീകരിച്ച ശേഷം ഇതുവരെ 15 കേസുകളിലായി 15 കിലോ കഞ്ചാവ് 1200 ലഹരി മരുന്ന് ഗുളികകൾ 6 വാഹനങ്ങൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഓയൂർ ചുങ്കത്തറയിൽ ഇന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത് . പ്രത്യേക ഷാഡോ അംഗങ്ങളായ അരുൺ, അനിൽകുമാർ, അശ്വന്ത് , ഷാജി, വിഷ്ണു എന്നിവരാണ് അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നത്. എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൻ പ്രവന്റീവ് ഓഫീസർ ഷാനവാസ് എക്സൈസ് ഇൻസ്പെക്ടർ അജീഷ് മധു , ടോമി, ആദീഷ് , ഹരികൃഷ്ണൻ , മുബിൻ , ഗീതു . ജി.കൃഷ്ണ എന്നിവരാണ് ഉണ്ടായിരുന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com